BUSINESS

കെഎസ്ഇബിക്ക് ആശ്വാസം, കേരളത്തിലെ ഡാമുകള്‍ക്ക് പുതുജീവനാകും; ഭെല്ലിനെ ഉടച്ചുവാര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍


KSEB Power Cut: മഹാരത്ന (Maharatna) പദവി നിലനിര്‍ത്താനുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യയുടെ പൊതുമേഖലാ നിര്‍മ്മാണ ഭീമനായ ഭെല്ലിനെ (BHEL) ഉടച്ചുവാര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. താപവൈദ്യുതിക്ക് പുറമെ പഴയ ഹൈഡ്രോ പ്ലാന്റുകളുടെ നവീകരണത്തിലേക്കും, പമ്പ്ഡ്-സ്റ്റോറേജ് (Pumped-Storage) പദ്ധതികളിലേക്കും ഭെല്‍ കടക്കുന്നത് കെഎസ്ഇബിക്കും (KSEB) കേരളത്തിനും വലിയ പ്രതീക്ഷ കൂടിയാണ്. ഭാവി മുന്നില്‍ കണ്ട് ഇന്ത്യ ഊര്‍ജ്ജ മേഖലയില്‍ നടത്തുന്ന ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ മനസിലാക്കാം.പുതിയ മേഖലകളിലേക്കുള്ള ചുവടുവെപ്പ്കല്‍ക്കരി ഗ്യാസിഫിക്കേഷന്‍ (coal gasification), കോള്‍-ടു-കെമിക്കല്‍സ് (coal-to-chemicals) തുടങ്ങിയ പുതിയ സാധ്യതകളിലേക്ക് ഭേലിനെ ഉയര്‍ത്താനാണ് തീരുമാനം. കൂടാതെ ജലവൈദ്യുത പദ്ധതികള്‍ (hydro power), പമ്പ്ഡ്- സ്റ്റോറേജ് പ്രോജക്റ്റുകള്‍, പഴയ ജലവൈദ്യുത നിലയങ്ങളുടെ നവീകരണം എന്നിവയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രാപ്തമാക്കും.ചുമതല്ല മഹാരത്‌ന പദവി’മഹാരത്‌ന’ (Maharatna) പദവി നിലനിര്‍ത്താന്‍ ആവശ്യമായ സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ വമ്പന്‍ നീക്കം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ശരാശരി 5,000 കോടി രൂപയുടെ വാര്‍ഷിക ലാഭം നേടാന്‍ കഴിയാത്തതിനാല്‍ കമ്പനിയെ ‘നവരത്‌ന’ (Navratna) പദവിയിലേക്ക് തരംതാഴ്ത്തപ്പെടാന്‍ സാധ്യതയുണ്ട്. ഇതില്‍ നിന്ന് കരകയറാനാണ് പുതിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.ഭേല്ലിന്റെ ബിസിനസ് ഘടനകമ്പനിക്ക് നിലവില്‍ 2.60 ലക്ഷം കോടി രൂപയുടെ വലിയ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും താപവൈദ്യുതി മേഖലയില്‍ നിന്നാണ്. ഹൈഡ്രോ പവര്‍ മേഖലയിലും 5,500 കോടി രൂപയുടെ ഓര്‍ഡറുകളുണ്ട്. ഊര്‍ജ്ജ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് താപവൈദ്യുതിയേതര മേഖലകളിലും വളര്‍ച്ച നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.കേരളത്തിന് നേട്ടമാകാംകേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. വൈദ്യുതി ലഭ്യതയ്ക്കായി കൂടുതല്‍ വഴികള്‍ തേടുന്ന കെഎസ്ഇബിക്ക് മുന്നിലുള്ള ശാശ്വത പരിഹാരം പ്രാദേശിക ഉല്‍പ്പാദനം ഉയര്‍ത്തുക എന്നതാണ്. ഇതിന് പഴയ ഡാമുകളുടെ നവീകരണം ഏവെ പ്രധാനമാണ്. കേരളം പൂര്‍ണ്ണമായും ജലവൈദ്യുത പദ്ധതികളെയാണ് (ഉദാഹരണത്തിന് ഇടുക്കി, ശബരിഗിരി) ആശ്രയിക്കുന്നത്.ഭേല്‍ പഴയ ഹൈഡ്രോ പ്ലാന്റുകളുടെ നവീകരണത്തില്‍ (renovation and modernisation) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, കേരളത്തിലെ പഴയകാല ജലവൈദ്യുത നിലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും, ആധുനികവല്‍ക്കരണത്തിനും വലിയ സഹായകമാകാം.കേരളത്തിന്റെ ഭൂപ്രകൃതി പമ്പ്ഡ്-സ്റ്റോറേജ് ജലവൈദ്യുത പദ്ധതികള്‍ക്ക് വളരെ അനുയോജ്യമാണ്. വരും കാലങ്ങളില്‍ കെ.എസ്.ഇ.ബി (KSEB) ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഭേലിന്റെ സാങ്കേതിക സഹായം കുറഞ്ഞ ചിലവില്‍ കേരളത്തിന് ലഭ്യമാകാന്‍ ഈ മാറ്റം വഴിയൊരുക്കും.പമ്പ്ഡ്- സ്റ്റോറേജ് ജലവൈദ്യുത പദ്ധതിഇതൊരു വലിയ ‘വാട്ടര്‍ ബാറ്ററി’ (Water Battery) പോലെ പ്രവര്‍ത്തിക്കുന്ന പുനരുപയോഗ ഊര്‍ജ്ജ സംഭരണ സംവിധാനമാണ്. രണ്ട് വ്യത്യസ്ത ഉയരങ്ങളിലുള്ള അണക്കെട്ടുകള്‍ (Upper & Lower Reservoirs) ഉപയോഗിച്ച്, വൈദ്യുതി ആവശ്യത്തിന് അനുസരിച്ച് ഉല്‍പ്പാദിപ്പിക്കാനും, സംഭരിച്ചു വെക്കാനും സഹായിക്കുന്നു.പകല്‍ സമയം സൗരോര്‍ജ്ജം (Solar) വഴിയോ രാത്രിയില്‍ കാറ്റാടി യന്ത്രങ്ങള്‍ വഴിയോ അധികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വില കുറഞ്ഞ വൈദ്യുതി ഇതിനായി ഉപയോഗിക്കുന്നു. ഈ വൈദ്യുതി ഉപയോഗിച്ച് താഴത്തെ ഡാമിലുള്ള വെള്ളം പമ്പ് ചെയ്ത് മുകളിലത്തെ ഡാമിലേക്ക് കയറ്റി നിര്‍ത്തുന്നു.വൈദ്യുതി ആവശ്യം കൂടുമ്പോള്‍, അതായത് വൈകുന്നേരങ്ങളിലും മറ്റും മുകളിലത്തെ ഡാമില്‍ സംഭരിച്ച വെള്ളം താഴേക്ക് ഒഴുക്കി വിടുന്നു. അതിവേഗത്തില്‍ ഒഴുകിയെത്തുന്ന വെള്ളം ടര്‍ബൈന്‍ കറക്കി തല്‍ക്ഷണം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതാണ് രീതി. കേരളം പോലെ മലനിരകളും ധാരാളം ഡാമുകളുമുള്ള പ്രദേശങ്ങളില്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത് ഭാവിയിലെ വൈദ്യുതി പ്രതിസന്ധി നേരിടാനും ഗ്രിഡിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനും സഹായിക്കും.പ്രധാന നേട്ടങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുംമഹാരത്‌ന പദവി കാത്തൂസൂക്ഷിക്കേണ്ടത് കമ്പനിക്ക് വളരെ പ്രധാനമാണ്. ഈ പദവി നഷ്ടപ്പെട്ടാല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ 5,000 കോടി രൂപ വരെ നിക്ഷേപിക്കാനുള്ള ഭേലിന്റെ സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടമാകും. ഇത് കമ്പനിയുടെ വലിയ തീരുമാനങ്ങളെടുക്കുന്നതിനെ വൈകിപ്പിച്ചേക്കാം. കാര്‍ബണ്‍ പുറന്തള്ളല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനും, ഉയരുന്ന വൈദ്യുതി ഡിമാന്‍ഡ് നിറവേറ്റാനും ഈ നീക്കങ്ങള്‍ വളരെ പ്രധാനമാണ്.പമ്പ്ഡ്-സ്റ്റോറേജ്, ജലവൈദ്യുത പദ്ധതികള്‍ എന്നിവ ഊര്‍ജ്ജ വിതരണം കൂടുതല്‍ സുഗമമാക്കാനും, ഭാവിയില്‍ പവര്‍ കട്ടുകള്‍ കുറയ്ക്കാനും സഹായിക്കും. പുതിയ സാങ്കേതികവിദ്യകളിലും, ജലവൈദ്യുത പദ്ധതികളിലുമുള്ള നിക്ഷേപം എഞ്ചിനീയറിംഗ്, നിര്‍മ്മാണ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.


Read News

Back to top button