NEWS

2000 കോടിയുടെ കപ്പൽശാല വരുന്നു: 280 കോടി നിക്ഷേപിച്ച് കൊച്ചിൻ ഷിപ്‌യാഡ്, ഓഹരികൾക്ക് ഇന്നും രക്ഷയില്ല


ചെന്നൈ∙ തൂത്തുക്കുടിയിലെ വി.ഒ.ചിദംബരനാർ (വിഒസി) തുറമുഖത്തു ഹൈബ്രിഡ് കപ്പൽശാല നിർമിക്കാൻ കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് (സിഎസ്എൽ) 280 കോടി രൂപ നിക്ഷേപിച്ചു. 127 ഏക്കർ ഭൂമി വാങ്ങാൻ വേണ്ടിയാണ് ഈ തുക ഉപയോഗിക്കുക. കപ്പൽ നിർമാണം, അറ്റകുറ്റപ്പണി, ഓഫ്ഷോർ ഫാബ്രിക്കേഷൻ എന്നിവയാണു പ്രധാന പ്രവർത്തനങ്ങൾ. 2027 ഡിസംബർ വരെയുള്ള കാലയളവിൽ 3 ഘട്ടങ്ങളിലായാണു പദ്ധതി നടപ്പിലാക്കുന്നത്. 9 ഘ‌ട്ടങ്ങളിലായി 2000 കോടിയോളം നിക്ഷേപിക്കാനാണു പദ്ധതി. നാഷനൽ ഷിപ് ബിൽഡിങ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് പാർക്ക് തമിഴ്നാടിന്റെയും വിഒസി– സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രമോഷൻ കോർപറേഷൻ ഓഫ് തമിഴ്നാടിന്റെയും (സിപ്കോട്) തുല്യ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.


Fashion ⏭️

Back to top button