SPORTS
കളി ജയിക്കാൻ സ്റ്റീവ് സ്മിത്തിന്റെ കള്ളക്കളി, ഒളിഞ്ഞുനോട്ടം കയ്യോടെ പൊക്കി വിരാട് കോലി; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം

മുംബൈ∙ 2017 ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയെ 2–1ന് കീഴടക്കി ഇന്ത്യ ഗംഭീര വിജയം നേടിയിരുന്നു. ക്യാപ്റ്റൻ കോലി ഇന്ത്യയെ മുന്നിൽനിന്നു നയിച്ച പോരാട്ടത്തിൽ വിവാദങ്ങൾക്കും കുറവില്ലായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ ഡിആർഎസ് നീക്കത്തെച്ചൊല്ലിയുള്ള തർക്കങ്ങളും അന്ന് ഏറെയുണ്ടായിരുന്നു. ഇപ്പോഴിതാ ഡിആർഎസ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അന്ന് ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന ചേതേശ്വർ പൂജാര. മത്സരത്തിൽ ലൈവ് ഫീഡിന്റെ സഹായത്തോടെയാണ് സ്റ്റീവ് സ്മിത്ത് തീരുമാനങ്ങളെടുത്തതെന്ന് പൂജാര ആരോപിച്ചു.എന്നാൽ ഓസ്ട്രേലിയൻ ടീം ഡ്രസിങ് റൂമിലെ ലൈഫ് ഫീഡ് ഉപയോഗിച്ചാണു തീരുമാനങ്ങൾ എടുക്കാൻ ഗ്രൗണ്ടിലെ ബാറ്റർമാരെ സഹായിച്ചതെന്നാണ് പൂജാരയുടെ നിലപാട്. സംഭവം നടന്ന് ഒൻപതു വർഷങ്ങൾക്കു ശേഷമാണ് ഒരു അഭിമുഖത്തിനിടെ പൂജാര പ്രതികരിച്ചത്. ‘‘ഓസ്ട്രേലിയയുടെ ഡിആർഎസ് തീരുമാനങ്ങളെല്ലാം കൃത്യമായിരുന്നു. ഡിആര്‍എസ് എടുക്കണോ, വേണ്ടയോ എന്ന് അവർക്ക് കൃത്യമായ വിവരം ലഭിക്കുന്നുണ്ടായിരുന്നു. അവരുടെ ഡ്രസിങ് റൂമിൽ ലൈവ് ഫീഡ് നോക്കിയാണ് ഇതു ചെയ്യുന്നതെന്ന് ഇന്ത്യൻ താരങ്ങൾ മനസ്സിലാക്കുന്നതുവരെ പദ്ധതികൾ കൃത്യമായി നടന്നു.’’- പൂജാര പറഞ്ഞു.
Auto ⏭️


