AUTO

കിയയുടെ ഡബിൾ ധമാക്ക! മൈലേജ് കൂടിയ കാർണിവൽ ഹൈബ്രിഡും കാരൻസ് സിഎൻജിയും; പ്രീ-ബുക്കിങ് തുടങ്ങി


വൈകി വന്ന് ഇന്ത്യൻ വിപണിയിൽ വസന്തം സൃഷ്ട്ടിച്ചവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. എസ്‍യുവിയിലും എംപിവിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കിയ കൂടുതൽ കരുത്തോടെ മുന്നേറാൻ പുതിയ മോഡലുകളുമായി എത്തുന്നു. ആഡംബര എംപിവിയായ കാർണിവലിന്റെ ഹൈബ്രിഡ് പതിപ്പും ജനപ്രിയ എംപിവിയായ കാരൻസ്, കാരൻസ് ക്ലാവിസ് എന്നിവയുടെ ഫാക്ടറി ഫിറ്റഡ് സിഎൻജി വേരിയന്റുകളുമാണ് കിയ എത്തുന്നത്. ഔദ്യോഗികമായി വിപണിയിലെത്തുന്നതിന് മുന്നോടിയായി വാഹനങ്ങളുടെ പ്രീ-ബുക്കിങ് കമ്പനി രാജ്യത്തുടനീളം ആരംഭിച്ചു.ആഡംബരത്തിനൊപ്പം ഇന്ധനക്ഷമതയും; കാർണിവൽ ഹൈബ്രിഡ്പ്രീമിയം ലുക്കിലും യാത്രാസുഖത്തിലും വിട്ടുവീഴ്ചയില്ലാതെ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്താണ് കാർണിവൽ സ്ട്രോങ് ഹൈബ്രിഡ് പതിപ്പ് എത്തുന്നത്. നിലവിൽ വിപണിയിലുള്ള ലിമോസിൻ പ്ലസ് ട്രിമ്മിന്റെ സകല ആഡംബര സൗകര്യങ്ങളും പുതിയ ഹൈബ്രിഡ് വേരിയന്റിലും അതേപടി നിലനിർത്തിയിട്ടുണ്ട്. കിയയുടെ ആഗോള മോഡലായ സോറെന്റോയിൽ ഉപയോഗിക്കുന്ന 1.6 ലീറ്റർ ടർബോ പെട്രോൾ എൻജിനും കരുത്തുറ്റ ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ചാണ് ഈ പ്രീമിയം എംപിവി നിരത്തിലെത്തുക. മികച്ച ഡ്രൈവിങ് അനുഭവവും കുറഞ്ഞ മലിനീകരണത്തോതും ഒപ്പം ഉയർന്ന മൈലേജും ആഗ്രഹിക്കുന്ന പ്രീമിയം വാഹനപ്രേമികൾക്ക് ഇത് പുത്തൻ ചോയ്‌സായി മാറും.ചരിത്രത്തിലാദ്യം; ഫാക്ടറി ഫിറ്റഡ് സിഎൻജിയുമായി കാരൻസ്വില പ്രഖ്യാപനം ഉടൻപ്രീ-ബുക്കിങ് ആരംഭിച്ചതോടെ വലിയ സ്വീകാര്യതയാണ് വിപണിയിൽ നിന്ന് ഇരു മോഡലുകൾക്കും ലഭിക്കുന്നത്. കാരൻസ് സിഎൻജി, കാരൻസ് ക്ലാവിസ് സിഎൻജി മോഡലുകളുടെ ഔദ്യോഗിക വിലവിവരങ്ങൾ സെപ്റ്റംബർ അവസാനത്തോടെയോ ഒക്ടോബർ ആദ്യവാരത്തിലോ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അധികം വൈകാതെ തന്നെ കാർണിവൽ ഹൈബ്രിഡിന്റെയും ഔദ്യോഗിക ലോഞ്ചും വിലവിവരങ്ങളും പുറത്തുവിടും.


Sports ⏭️

Back to top button