NEWS
കുവൈത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് മലയാളി വനിത താഴേക്ക് വീണു; കണ്ണീരണിയിക്കുന്ന ദിനങ്ങൾക്ക് വിട, ആശ്വാസത്തീരത്ത്

കുവൈത്ത് സിറ്റി∙ പ്രവാസത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിൽ വീണുപോയ ഒരു ജീവിതത്തിന് ഒടുവിൽ ആശ്വാസത്തിന്റെ തണൽ. ഗാർഹിക ജോലിയിലായിരിക്കെ കെട്ടിടത്തിൽനിന്നു താഴേക്കു വീണു ഗുരുതരമായി പരുക്കേറ്റ് എട്ടു മാസത്തോളം ആശുപത്രിമുറിയിൽ കഴിഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി മിനി പുഷ്പറാണി സുരക്ഷിതമായി സ്വന്തം വീട്ടിലേക്കു മടങ്ങി. നോവും പ്രതീക്ഷയും കലർന്ന നീണ്ട നാളുകൾക്കൊടുവിൽ പ്രവാസി സംഘടനയായ ഒഐസിസി കുവൈത്ത് കെയർ ടീമിന്റെ നിസ്വാർഥമായ ഇടപെടലാണ് ഈ നിർധന കുടുംബത്തിന് വെളിച്ചമായത്.കുവൈത്തിൽ ജോലി ചെയ്യുന്നതിനിടെ സംഭവിച്ച വീഴ്ചയിൽ നട്ടെല്ലിനും കാലുകൾക്കും സാരമായ പരുക്കേറ്റ മിനിയെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ ആരോഗ്യസ്ഥിതിയും നാട്ടിൽ തുടരുന്ന അടിയന്തര ചികിത്സയുടെ ആവശ്യകതയും കണക്കിലെടുത്താണ് ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ വഴി തെളിഞ്ഞത്. നിയമപരമായ നടപടികളിലും രേഖകൾ ശരിയാക്കുന്നതിലും ഒഐസിസി പ്രവർത്തകർ മുന്നിൽനിന്നു.
Fashion ⏭️


