NEWS
ഭക്തർ ക്ഷേത്രങ്ങളിൽ കയറുമ്പോൾ ഫോൺ മോഷ്ടിക്കും; സിസിടിവി തെളിവായി, മുൻ പൊലീസുകാരൻ അറസ്റ്റിൽ

തളിപ്പറമ്പ് ∙ ക്ഷേത്രത്തിൽ തൊഴാൻ കയറുന്നവർ പുറത്തുവച്ച മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ, സേനയിൽനിന്ന് പുറത്താക്കപ്പെട്ട പൊലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ പുതിയങ്കാവ് വെള്ളോറ മഠത്തിൽ വിപിൻകുമാറിനെയാണ് (39) അറസ്റ്റ് ചെയ്തത്. നേരത്തേ മോഷണക്കേസുകളിലടക്കം ഉൾപ്പെട്ടതിനാൽ ഇയാളെ സേനയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു മോഷണം. ക്ഷേത്രത്തിൽ കയറാൻ ഭക്തർ പുറത്ത് അഴിച്ചുവച്ച ഷർട്ടിന്റെ പോക്കറ്റിൽനിന്നാണ് മൊബൈൽ ഫോണുകൾ കവർന്നത്. രാജരാജേശ്വര ക്ഷേത്ര ദർശനത്തിനെത്തിയ ചിറ്റാരിക്കാൽ ആലയിൽ പടിഞ്ഞാറേ വീട്ടിൽ സജിൻ മോഹനന്റെ 27000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവർന്ന സംഭവത്തിലും പയ്യന്നൂർ ക്ഷേത്രത്തിലെ കവർച്ചയിലും പൊലീസ് കേസെടുത്തിരുന്നു.
Fashion ⏭️


