ഒറ്റനോട്ടത്തിൽ വീട്ടുകാരും ജോലിക്കാരും ഭയന്നുവിറച്ചു; തലയ്‌ക്ക് മുകളിൽ ഉഗ്രവിഷമുള്ള പാമ്പ്, തിരുവനന്തപുരത്ത് സംഭവിച്ചത്

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കോൾ എത്തിയത്. വീടിന് പുറകിലെ പപ്പായ മരത്തിൽ ഒരു മൂർഖൻ പാമ്പ് കയറിയിരിക്കുന്നു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. അവിടെ ജോലി ചെയ്‌തുകൊണ്ടിരുന്നവരാണ് ആദ്യം പാമ്പിനെ കണ്ടത്. എല്ലാവരും നന്നായി പേടിച്ചു.
സ്ഥലത്തെത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ടു. മരത്തിനു മുകളിലിരുന്ന മൂർഖനെ അദ്ദേഹം താഴെയിറക്കി. തുടർന്ന് നെടുമങ്ങാട് നാഗച്ചേരിയിലെ കോഴിഫാമിലേക്ക് യാത്ര തിരിച്ചു. അവിടെ ആറ് കോഴിക്കുഞ്ഞുങ്ങളെ കൊന്ന മൂർഖൻ അടുത്ത കോഴിയെ കൊല്ലാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെ വാവാ സുരേഷ് അവിടെയെത്തി. കാണുക, കോഴിക്കുഞ്ഞുങ്ങളെ കൊന്ന മൂർഖനെയും മരത്തിലിരുന്ന മൂർഖനെയും പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
വാവാ സുരേഷ് പിടികൂടിയ പാമ്പ്
English Summary
Vava Suresh rescued two cobras in Thiruvananthapuram district. One was found climbing a papaya tree behind a house in Venjaramoodu, while another had killed six chicks at a poultry farm in Nedumangad. The Snake Master episode features the dramatic rescue operations and the safe capture of both snakes.
RELATED TOPICS: VAVA SURESH, VENJARAMOODU COBRA RESCUE, COBRA SNAKE RESCUE, SNAKE MASTER, NEDUMANGAD POULTRY FARM
Read News ⏭️


