NEWS

ഇന്ത്യയിൽ വീണ്ടും ‘ട്രംപാഘാതം’, നഷ്ടം 55,000 കോടി! ചോരപ്പുഴയായി ഐടി മേഖല


ഇന്ത്യൻ ഐടി മേഖലയിൽ വീണ്ടും ‘ട്രംപാഘാതം’. ഐടി ഓഹരികൾ കൂട്ടത്തോടെ ഇടിഞ്ഞു. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഐടി കമ്പനികളുടെ വിപണി മൂല്യത്തിൽ 55,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. നിഫ്റ്റി ഐടി നാലു ശതമാനത്തോളം ഇടിഞ്ഞു. കോഫോർജ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, പെർസിസ്റ്റന്റ് സിസ്റ്റംസ്, ടിസിഎസ്, കോഗ്‍നിസന്റ് തുടങ്ങിയ ഐടി ഓഹരികളെല്ലാം നഷ്ടത്തിലായി. പ്രമുഖ ഇന്ത്യൻ ഐടി കമ്പനിയായ കോഗ്‍നിസന്റിന്റെ ‘പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ ഫയലിങ്’ സസ്പെൻ‍ഡ് ചെയ്യാനുള്ള യുഎസ് തൊഴിൽ വകുപ്പിന്റെ പ്രഖ്യാപനമാണ് ഇടിവിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വിസ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് സസ്പെൻഷനെന്നാണ് വിശദീകരണം. വിദേശ തൊഴിലാളികളെ യുഎസിലെത്തിക്കാനുള്ള നടപടികളുടെ ആദ്യ ഘട്ടമാണ് ‘പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ ഫയലിങ്’. ഇതിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുന്നതായും തൊഴിൽ വകുപ്പ് ആരോപിക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണമുണ്ടാകുമെന്നും വകുപ്പ് വ്യക്തമാക്കി. സമാന നടപടി  മറ്റ് ഇന്ത്യൻ ഐടി കമ്പനികൾക്കും നേരിടേണ്ടി വരുമെന്ന ആശങ്കയാണ് ഓഹരികൾക്ക് തിരിച്ചടിയായത്. യുഎസിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് കോഗ്‍നിസന്റ് പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. 


Fashion ⏭️

Back to top button