BUSINESS

ആധാര്‍ മാത്രം മതി, ഈടില്ലാതെ 90,000 രൂപ വായ്പയും 7% പലിശ ഇളവും, കേന്ദ്ര പദ്ധതി ഉപയോഗിച്ചത് 48 ലക്ഷം ആളുകള്‍


Govt Business Loan: വഴിയോര കച്ചവടക്കാര്‍ക്കും ചെറുകിട സംരംഭകര്‍ക്കും യാതൊരു ഈടുമില്ലാതെ 90,000 രൂപ വരെ വായ്പ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് പിഎം സ്വാനിധി (PM SVANidhi). കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നവര്‍ക്ക് 7 ശതമാനം പലിശ സബ്സിഡിയും, ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രതിവര്‍ഷം 1,200 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കുന്ന ഈ സ്‌കീമിലേക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ബാങ്കുകള്‍ വഴി അപേക്ഷിക്കാം. സ്വന്തമായി ഒരു ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കും ഈ പദ്ധതി ഒരു മൂലധനമാക്കി മാറ്റാവുന്നതാണ്. ചെറുകിട വ്യാപാരികളെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി 2030 വരെ നീട്ടിയിട്ടുണ്ട്.പിഎം സ്വാനിധി സ്‌കീംകോവിഡ് മഹാമാരിക്കാലത്ത് പ്രതിസന്ധിയിലായ വഴിയോര കച്ചവടക്കാരെയും, ചെറുകിട വ്യാപാരികളെയും സഹായിക്കാനാണ് കേന്ദ്രം പ്രധാനമായും ഈ പദ്ധതി അവതരിപ്പിച്ചത്. ഇന്ന് ബിസിനസ് മോഹങ്ങളുള്ള നിരവധി ആളുകള്‍ക്ക് മൂലധനമായി ഈ സ്‌കീം മാറുന്നു. ഈ വായ്പ ലഭിക്കാന്‍ അടിസ്ഥാനപരമായി ആധാര്‍ കാര്‍ഡ് മാത്രമാണ് ആവശ്യമുള്ള രേഖ. വായ്പയ്ക്ക് മറ്റ് ഈടുകളോ, ജാമ്യമോ ആവശ്യമില്ല.സവിശേഷതകള്‍90,000 രൂപ ഒറ്റത്തവണയായിട്ടല്ല, മറിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് നല്‍കുന്നത്. തിരിച്ചടവ് ഇഎംഐ വ്യവസ്ഥയിലാണ്. ഗുണഭോക്താക്കള്‍ക്ക് യുപിഐയുമായി ബന്ധിപ്പിച്ച റുപേ ക്രെഡിറ്റ് കാര്‍ഡും, ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും. കച്ചവട ആവശ്യങ്ങള്‍ക്ക് യുപിഐ വഴി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പ്രതിവര്‍ഷം 1,200 രൂപ വരെ (പ്രതിമാസം 100 രൂപ വരെ) ക്യാഷ്ബാക്ക് പ്രോത്സാഹനമായി ലഭിക്കും.ബാങ്കുകള്‍ സാധാരണ ചെറുകിട വായ്പകള്‍ക്ക് ഈടാക്കുന്ന നിലവിലുള്ള പലിശ നിരക്കാണ് ഇതിനും ബാധകമാകുന്നത്. അതേസമയം വായ്പാ ഗഡുക്കള്‍ കൃത്യസമയത്തോ, അതിനു മുമ്പോ അടച്ചുതീര്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ 7% പലിശ സബ്സിഡി ലഭിക്കും. ഈ തുക ഓരോ മൂന്നു മാസം കൂടുമ്പോഴും നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. വായ്പ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അടച്ചുതീര്‍ക്കാന്‍ സാധിക്കും.തിരിച്ചടവ് രീതിയും കാലാവധിയും ആദ്യ ഘട്ടം (15,000 രൂപ വരെ): തിരിച്ചടവ് കാലാവധി 12 മാസം (1 വര്‍ഷം) ആണ്. രണ്ടാം ഘട്ടം (25,000 രൂപ വരെ): ആദ്യ വായ്പ കൃത്യമായി തിരിച്ചടച്ചാല്‍ ലഭിക്കും. ഇതിന്റെ കാലാവധി 18 മാസം (1.5 വര്‍ഷം) വരെയാണ്. മൂന്നാം ഘട്ടം (50,000 വരെ): രണ്ടാം ഗഡു വിജയകരമായി അടച്ചുതീര്‍ത്താല്‍ ലഭിക്കും. ഇതിന്റെ കാലാവധി 36 മാസം (3 വര്‍ഷം) വരെ ആണ്.വഴിയോര കച്ചവടക്കാര്‍ക്കും, ബിസിനസ് ആരംഭിക്കാന്‍ മൂലധനം ആവശ്യമുള്ള സാധാരണക്കാര്‍ക്കും അപേക്ഷിക്കാം. ഏതെങ്കിലും ബാങ്കില്‍ നേരിട്ടെത്തി പദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് പൗരന്മാര്‍ ഇതോടകം പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ പ്രയോജനം നേടിക്കഴിഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 4.8 ദശലക്ഷത്തിലധികം (48 ലക്ഷം) ആളുകള്‍ ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്.


Read News

Back to top button