NEWS
ഒറ്റപ്പെട്ട് പിണറായി, ‘പ്രതിരോധം’ തീർക്കാതെ സിപിഎം, നേതാക്കൾ ‘80കളിലെ’ ചിത്രം പോസ്റ്റ് ചെയ്യാനുള്ള തിരക്കിൽ

തിരുവനന്തപുരം ∙ വിജിലൻസ് കേസെടുക്കാനുള്ള ഇ.ഡി ശുപാർശയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും. ദേശീയതലത്തിൽ പ്രതിപക്ഷനിരയിലെ നേതാക്കൾക്കെതിരെ ഇ.ഡി നടപടി വരുമ്പോഴെല്ലാം വിമർശിക്കാറുള്ള സിപിഐ പൂർണമൗനത്തിലാണ്. പിണറായിക്കെതിരെ എവിടെനിന്ന് ആക്രമണം വന്നാലും സമയം പാഴാക്കാതെ പ്രതിരോധിക്കാനിറങ്ങിയിരുന്ന സിപിഎം നേതാക്കൾ, ‘ചാറ്റ് ജിപിടി’യിൽ ‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു.കേസെടുക്കാൻ കേരള പൊലീസിനോടുള്ള ഇ.ഡിയുടെ ആവശ്യം പുറത്തുവന്നതു ചൊവ്വാഴ്ച രാവിലെയാണെങ്കിൽ പിണറായിയെ പിന്തുണച്ചു സിപിഎം പൊളിറ്റ് ബ്യൂറോ വാർത്തക്കുറിപ്പ് ഇറക്കിയത് ബുധനാഴ്ച വൈകിട്ടു മാത്രം.കേസിൽ ഒരുഘട്ടത്തിലും സിപിഎമ്മിനൊപ്പം ചേരാതിരുന്ന സിപിഐ ആ നിലപാട് ഇപ്പോഴും തുടരുകയാണ്. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടവരുടെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ സിപിഐ പുലർത്തിയ മൗനം സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. സിപിഐയ്ക്കു പ്രതിപക്ഷ ഉപനേതൃസ്ഥാനം നൽകില്ലെന്നു പരസ്യമായി പ്രഖ്യാപിക്കാൻ പിണറായിക്കു പ്രേരണയായതും ഇതായിരുന്നു.
Fashion ⏭️


