CINEMA

ആ വിചിത്ര കല്യാണത്തിന് പൊരിഞ്ഞടി

സജിൻ ഗോപു – നിഖില വിമൽ ചിത്രം ധൂമകേതു 25ന്

സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷത്തിൽ എത്തുന്ന ധൂമകേതു സെപ്തംബർ 25ന് റിലീസ് ചെയ്യും. വിചിത്രമായ ഒരു കല്യാണവും തുടർ സംഭവവികാസങ്ങളും പ്രമേയമാകുന്ന ധൂമകേതു സുധി മാഡിസൺ സംവിധാനം ചെയ്യുന്നു.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ചിരഞ്ജീവി’ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. സ​ജി​ൻ​ ​ഗോ​പു​വി​ന്റെ​യും​ ​നി​ഖി​ല​ ​വി​മ​ലി​ന്റെ​യും​ ​വി​ചി​ത്ര​മാ​യ​ ​ക​ല്യാ​ണ​ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ​’​ ​ഗാ​ന​ത്തി​ൽ.​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​റി​ന്റെ​ ​വ​രി​കൾക്ക്് ​അ​ങ്കി​ത് ​മേ​നോ​നാ​ണ് ​ഈ​ണം​ .​ ​മ​ല​യാ​ളി​ ​മ​ങ്കീ​സ് ​ആ​ണ് ​പാ​ട്ടു​കാ​ർ.​ ​’​മ​ന്തി​ ​പോ​ലും​ ​ഉ​പ്പു​മാ​വി​ൻ​ ​ടേ​സ്റ്റി​ൽ​ ​ഒ​തു​ങ്ങി…​”​ ​തു​ട​ങ്ങി​യ​ ​ര​സ​മു​ള്ള​ ​വ​രി​ക​ളും​ ​വേ​റി​ട്ട​ ​ഈ​ണ​വു​മാ​യാ​ണ് ​ഗാ​നം. ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റെയും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസിന്റെയും ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മാണം.രചന സോണി,​ മനു.ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വിതരണം ഭാവന റിലീസ്.

പി.ആർ.ഒ: ആതിര ദിൽജിത്ത്.


Business ⏭️

Back to top button