NEWS

സൗദിയിലെ 4 നഗരങ്ങളിൽ ഹൂതി ബോംബിങ്, റിഫൈനറികളിൽ തീപിടിത്തം, വൻനാശം


കയ്റോ / ദുബായ്∙ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ 4 നഗരങ്ങളിൽ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ വൻനാശം. എണ്ണ ശുദ്ധീകരണശാലകളിൽ തീപടർന്നു. 70 ൽ ഏറെപ്പേർക്കു പരുക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നടിഞ്ഞു. സൗദി പിന്തുണയുള്ള യെമൻ സർക്കാർ സഖ്യസേന ഹൂതികളുടെ ശക്തികേന്ദ്രമായ വടക്കൻ മേഖലയിലേക്കു നീങ്ങുന്നതായി റിപ്പോർട്ടുണ്ട്. 6 മാസം പിന്നിട്ട പശ്ചിമേഷ്യൻ യുദ്ധത്തിന് ഇതോടെ പുതിയ പോർമുഖം തുറന്നു. യെമൻ അതിർത്തിയോടുചേർന്ന സൗദിയുടെ അബ്ഹ, നജ്റാൻ നഗരങ്ങളിലെ റിഫൈയിനറികൾ, ചെങ്കടലിലെ തുറമുഖ നഗരമായ ജസനിലെ റിഫൈനറി, ഊർജനിലയം എന്നിവിടങ്ങളിലാണ് മിസൈൽ ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടായത്.


Fashion ⏭️

Back to top button