BUSINESS
ഒരു രൂപ മുടക്കില്ലാതെ ലോകോത്തര ചികിത്സ; ഇഎസ്ഐ സേവനത്തിന് ആധാറും പെഹ്ചാനും ബന്ധിപ്പിക്കാം

Employees State Insurance Corporation Updates: കേന്ദ്ര സര്‍ക്കാരിന്റെ ഇഎസ്ഐ (ESIC) പദ്ധതി വഴിയുള്ള സൗജന്യ ചികിത്സയും, സാമ്പത്തിക ആനുകൂല്യങ്ങളും തടസമില്ലാതെ ലഭിക്കാന്‍ പെഹ്ചാന് കാര്‍ഡും (Pehchan Card) ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധിതമാക്കിയിരിക്കുന്നു. ഈ വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആശുപത്രി അഡ്മിഷന് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടസപ്പെടാം. നിസാരമായ ഏതാനും ഓണ്‍ലൈന്‍ ഘട്ടങ്ങളിലൂടെ ഈ പ്രക്രിയ പൂര്‍ത്തിയാക്കി നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യ സുരക്ഷ എളുപ്പത്തില്‍ ഉറപ്പാക്കാം.പെഹ്ചാന് കാര്‍ഡ്- ആധാര്‍ കാര്‍ഡ് ലിങ്കിംഗ്ഇഎസ്ഐ കാര്‍ഡുമായി ( ESIC Pehchan Card ) ആധാര്‍ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും, നടപടിക്രമങ്ങളും നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇഎസ്ഐ ഉപഭോക്താക്കള്‍ക്ക് ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 2020-ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡിലെ 142-ാം വകുപ്പ് പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്.തൊഴിലാളികള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും തുടര്‍ന്നും സൗജന്യ ചികിത്സയും, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും തടസമില്ലാതെ ലഭിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്. അര്‍ഹരായവര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനും, സേവനങ്ങള്‍ സുതാര്യമാക്കാനുമാണ് ആധാര്‍ വെരിഫിക്കേഷന് നിര്‍ബന്ധമാക്കിയത്.ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ എന്തുപറ്റുംഇഎസ്ഐ ആശുപത്രികളില്‍ നിന്നും പാനല്‍ ചെയ്തിട്ടുള്ള മറ്റ് ആശുപത്രികളില്‍ നിന്നുമുള്ള സൗജന്യ വൈദ്യസഹായം, അഡ്മിഷന് എന്നിവ തടസപ്പെടും. അസുഖം വരുമ്പോഴും, താല്‍ക്കാലികമായി ജോലി ചെയ്യാന്‍ സാധിക്കാതെ വരുമ്പോഴും ലഭിക്കുന്ന സാമ്പത്തിക സഹായവും നിലയ്ക്കും. കൂടാതെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രസവകാല ആനുകൂല്യങ്ങളും, അപകടങ്ങളെ തുടര്‍ന്നുള്ള സ്ഥിരമായ അംഗവൈകല്യത്തിനുള്ള പെന്‍ഷനും, ആശ്രിതര്‍ക്കുള്ള ആനുകൂല്യങ്ങളും ബാധിക്കപ്പെടും.കാര്‍ഡുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ ഔദ്യോഗിക ഇഎസ്ഐ (ESIC) പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ഇതില്‍ ‘Insured Persons and Beneficiaries’ എന്ന ഭാഗത്ത് നിങ്ങളുടെ യൂസര്‍ ഐഡിയും, പാസ്വേഡും നല്കി ലോഗിന്‍ ചെയ്യുക. ഡാഷ്ബോര്‍ഡ് മെനുവില്‍ നിന്നും ‘Aadhaar Seeding for IP’ എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക. നിങ്ങളുടേയോ, കുടുംബാംഗത്തിന്റെയോ പേര് തിരഞ്ഞെടുത്ത ശേഷം ‘Click Here to Seed Aadhaar’ എന്നതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ശേഷം നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി (OTP) ലഭിക്കും. ഇത് ടൈപ്പ് ചെയ്ത് നല്‍കുന്നതോടെ വെരിഫിക്കേഷന് പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കുകയും ചെയ്യും.മലയാളികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്പ്രതിമാസം 21,000 രൂപ വരെ (ഭിന്നശേഷിക്കാര്‍ക്ക് 25,000 രൂപ വരെ) ശമ്പളമുള്ള തൊഴിലാളികള്‍ക്കാണ് ഇഎസ്ഐ ആനുകൂല്യങ്ങള്‍ ലഭിക്കുക. കേരളത്തില്‍ നിരവധി ആളുകള്‍ സ്വകാര്യ- അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നതിനാല്‍, ഈ പരിധിയിലുള്ള എല്ലാവരും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കാര്‍ഡുകള്‍ ഉടന്‍ ബന്ധിപ്പിക്കുക.നിങ്ങളുടെ ഇഎസ്ഐ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ കുടുംബാംഗങ്ങളുടെയും ആധാര്‍ വിവരങ്ങള്‍ ഇതിനോടൊപ്പം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവര്‍ക്കും സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂ. ഓണ്‍ലൈന്‍ വഴി ആധാര്‍ ലിങ്ക് ചെയ്യന്‍ കഴിയാത്താവരും, അറിയില്ലാത്തവരും എത്രയും വേഗം നിങ്ങളുടെ എച്ച്ആര്‍ വിഭാഗവുമായോ, അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നടപടികള്‍ പൂര്‍ത്തിയാക്കുക.പെട്ടെന്നൊരു ആശുപത്രി ആവശ്യമുണ്ടാകുമ്പോള്‍ ഈ വെരിഫിക്കേഷന് കാരണം ചികിത്സ വൈകാതിരിക്കാന്‍ ആരോഗ്യവാനായിരിക്കുന്ന സമയത്ത് തന്നെ വെരിഫിക്കേഷന് പൂര്‍ത്തിയാക്കുന്നതാണ് ബുദ്ധി. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ‘എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്’ (ESIC) തന്നെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.യോഗ്യതയൃം പ്രീമിയവും10 അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന ഫാക്ടറികള്‍, കടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, തിയേറ്ററുകള്‍, സ്വകാര്യ മെഡിക്കല്‍- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗതാഗത സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്ക് ഇഎസ്ഐ യോഗ്യതയുണ്ട്. പ്രതിമാസം ആകെ ശമ്പളം 21,000 രൂപ വരെയുള്ള തൊഴിലാളികള്‍ക്ക് ഇഎസ്ഐ പരിരക്ഷ ലഭിക്കും. ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പള പരിധി 25,000 രൂപ വരെയാണ്.തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്നാണ് ഇതിലേക്കുള്ള പ്രതിമാസ വിഹിതം അടയ്ക്കുന്നത്. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളവും ഡിഎയും ഉള്‍പ്പെടുന്ന ആകെ വേതനത്തിന്റെ നിശ്ചിത ശതമാനമാണ് പ്രീമിയമായി ഈടാക്കുന്നത്. തൊഴിലാളിയുടെ വിഹിതം ശമ്പളത്തിന്റെ 0.75%, തൊഴിലുടമയുടെ വിഹിതം ശമ്പളത്തിന്റെ 3.25% എന്നിങ്ങനെയാണ്. ഇനി നിങ്ങളുടെ പ്രതിദിന ശരാശരി ശമ്പളം 176 രൂപയോ അതില്‍ കുറവോ ആണെങ്കില്‍ ഈ പദ്ധതി ആനുകൂല്യത്തിനായി തൊഴിലാളി വിഹിതം (0.75%) അടയ്ക്കേണ്ടതുമില്ല.
Read News


