NEWS

നടി ആക്രമിക്കപ്പെട്ട കേസ്: ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷകയുടെ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണയ്ക്കിടെ മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ഹർജി ഇന്നത്തേക്ക് പരിഗണിക്കാൻ മാറ്റി വെച്ചു.

വിചാരണാ വേളയിൽ താൻ കോടതിയിൽ ഹാജരായത് പത്തു ദിവസത്തിൽ താഴെ മാത്രമാണെന്നും, കോടതി മുറിയിൽ ഇരിക്കുമ്പോൾ താൻ ഉറങ്ങുകയായിരുന്നെന്നും ജഡ്ജി ഹണി എം. വർഗീസ് പരസ്യമായി പറഞ്ഞിരുന്നു. ഈ പരാമർശം അങ്ങേയറ്റം അവഹേളനപരമാണെന്നും നീതിപീഠത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന കോടതിയലക്ഷ്യമാണെന്നും ഹർജിക്കാരി വാദിക്കുന്നു. എന്നാൽ, കേസിന്റെ വിചാരണാ കാലയളവിൽ ഇരുന്നൂറിലധികം ദിവസങ്ങൾ താൻ നേരിട്ട് കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് ടി.ബി. മിനി വ്യക്തമാക്കുന്നു.

Sports ⏭️

Read News ⏭️

Back to top button