ലുലു ഹൈപ്പർമാർക്കറ്റ് തൊഴിലവസരം: തൃശൂരിൽ വാക്ക്-ഇൻ ഇന്റർവ്യൂ 5-ന്

തൃശൂർ: ഗൾഫ് നാടുകളിലെ തങ്ങളുടെ ഹൈപ്പർമാർക്കറ്റുകളിലെ വിവിധ ഒഴിവുകളിലേക്ക് ലുലു ഗ്രൂപ്പ് നേരിട്ടുള്ള അഭിമുഖം (വാക്ക്-ഇൻ ഇന്റർവ്യൂ) നടത്തുന്നു. വരുന്ന 5-ാം തീയതി തൃശൂർ ഹയാത്ത് റീജൻസിയിൽ വെച്ച് രാവിലെ 9 മുതൽ വൈകീട്ട് 3 മണി വരെയാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. മാനേജ്മെന്റ് ട്രെയ്നി, സെയിൽസ്മാൻ, ജൂനിയർ അക്കൗണ്ടന്റ്, കാഷ്യർ തുടങ്ങിയ തസ്തികകളിലേക്ക് ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച വേതനത്തിന് പുറമെ താമസം, ഗതാഗതം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാകും.
വിവിധ തസ്തികകളും അവയുടെ യോഗ്യതാ മാനദണ്ഡങ്ങളും താഴെ നൽകുന്നു:
∙ മാനേജ്മെന്റ് ട്രെയ്നി: എംബിഎ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. റീട്ടെയ്ൽ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. 30 വയസ്സിൽ താഴെയായിരിക്കണം പ്രായം.
∙ ജൂനിയർ അക്കൗണ്ടന്റ്സ്: എംകോം ബിരുദധാരികൾക്കാണ് അവസരം. അക്കൗണ്ടിങ് വിഭാഗത്തിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. പ്രായപരിധി: 30 വയസ്സിന് താഴെ.
∙ സെയിൽസ്മാൻ / കാഷ്യർ: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വസ്ത്രങ്ങൾ, സാരികൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ തുടങ്ങിയ മേഖലകളിലോ സൂപ്പർമാർക്കറ്റുകളിലോ ചുരുങ്ങിയത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 20 മുതൽ 28 വയസ്സിനുള്ളിൽ ആയിരിക്കണം.
∙ കൂടാതെ ബുച്ചർ, ഫിഷ് മംഗർ, കുക്ക്, സെക്യൂരിറ്റി ജീവനക്കാർ, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്സ് മേക്കർ, ആർട്ടിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കും നിയമനമുണ്ട്. ഈ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള 40 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
താല്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 75938 12223, 75938 12225.




