NEWS

അമേരിക്കൻ വോട്ടെടുപ്പ്: പോളിംഗ് ബൂത്തുകളിൽ മലയാളം ദിശാസൂചനകൾ

വാഷിങ്ടൻ ∙ അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്ന കേന്ദ്രങ്ങൾക്ക് മുന്നിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലുള്ള നിർദ്ദേശ ബോർഡുകൾ ശ്രദ്ധേയമാകുന്നു. മലയാളി വോട്ടർമാർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലെ പോളിങ് സ്റ്റേഷനുകളിലാണ് ഔദ്യോഗികമായി മലയാളത്തിലുള്ള ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

‘പോളിങ് കേന്ദ്രം’, ‘വോട്ട് ചെയ്യേണ്ട സ്ഥലം’ എന്നിങ്ങനെ വോട്ടർമാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിൽ മാതൃഭാഷയിലുള്ള എഴുത്തുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാല്ലെങ്കിലും, ഒരു പ്രാദേശിക ഇന്ത്യൻ ഭാഷയ്ക്ക് ലഭിക്കുന്ന ഈ അംഗീകാരം പ്രവാസി മലയാളികളുടെ സ്വാധീനത്തിന്റെയും വളർച്ചയുടെയും തെളിവായിട്ടാണ് അമേരിക്കയിലുള്ള മലയാളികൾ നോക്കിക്കാണുന്നത്.

മലയാളത്തിന് പുറമെ മറ്റ് ഇന്ത്യൻ ഭാഷകളിലും നിർദ്ദേശങ്ങൾ ലഭ്യമാണെന്നും, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായി ഇടപെടുന്ന ഇന്ത്യൻ വോളന്റിയർമാരാണ് ഇത്തരമൊരു മാറ്റത്തിന് ചുക്കാൻ പിടിക്കുന്നതെന്നും യുഎസ് അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

Fashion ⏭️

Back to top button