NEWS

തീരഭൂമി കോർപ്പറേറ്റുകൾക്ക് അടിയറവെക്കാൻ നീക്കം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തീരദേശ മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാനുള്ള ഗൂഢനീക്കമാണ് സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. മാരിടൈം ബില്ലിനെതിരെ കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റിന് മുൻപിൽ സംഘടിപ്പിച്ച രാപ്പകൽ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം തയ്യാറാക്കിയ ഒന്നാണ് ഈ മാരിടൈം ബില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ ജീവനോപാധിയായ കടലും കടൽത്തീരവും എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. കോർപ്പറേറ്റുകൾക്ക് ഇവ പിടിച്ചെടുക്കാൻ നിയമപരമായ അധികാരം നൽകുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകൾ. യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെയാണ് ബിൽ പാസാക്കിയെടുത്തിരിക്കുന്നത്. നദികളിലും കായലുകളിലും മീൻപിടിക്കാൻ പോകുന്നതിന് വരെ പ്രത്യേക ഫീസ് ഏർപ്പെടുത്തുന്നത് മത്സ്യത്തൊഴിലാളി സമൂഹത്തോട് കാണിക്കുന്ന ക്രൂരതയാണ്. മത്സ്യത്തൊഴിലാളികളോട് യു.ഡി.എഫ് സർക്കാർ പുലർത്തുന്ന നിലപാട് തികച്ചും അപലപനീയമാണെന്നും അദ്ദേഹം വിമർശിച്ചു.

കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. പുഷ്പലത, സംസ്ഥാന സെക്രട്ടറി ആർ. രാമു എന്നിവർ പ്രസംഗിച്ചു.

Sports ⏭️

Read News ⏭️

Back to top button