NEWS

തോക്കും വ്യാജ തിരിച്ചറിയൽ കാർഡും; നരേന്ദ്രമോദി പങ്കെടുക്കേണ്ട വേദിയിൽനിന്ന് 2 പേർ കസ്റ്റഡിയിൽ


മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കേണ്ട വേദിയിൽനിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾചറൽ സെന്ററിലാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് നടക്കുന്നത്. വൈകിട്ട് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.അറസ്റ്റിലായ ഒരാൾ രോഹൻ പരേഖ് (24) ആണെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പരിശോധനയിൽ വ്യാജ തിരിച്ചറിയൽ കാർഡാണ് ഇയാളുടെ കൈവശം ഉള്ളതെന്ന് വ്യക്തമായി. രണ്ടാമത്തെ ആളുടെ പേര് പുറത്തുവിട്ടിട്ടില്ല. മുംബൈ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയാണ്. മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. രണ്ടുപേരുടെയും മൊബൈൽ ഫോണുകളും തിരിച്ചറിയൽ രേഖകളും പൊലീസ് പരിശോധിക്കുകയാണ്.


Fashion ⏭️

Back to top button