NEWS

മൂന്നാമത്തെ കുട്ടിയും മരിച്ചു; ജീവനൊടുക്കിയ ഗുസ്തിതാരത്തിന്റെ ഭർത്താവ് പിടിയിൽ


മുംബൈ ∙ ഭർതൃവീട്ടിലെ പീഡനത്തിൽ മനംനൊന്തു ജീവനൊടുക്കിയ ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോളിന്റെ മൂന്നാമത്തെ കുട്ടിയും മരിച്ചു. കോട്ടയുടെ മുകളിൽ നിന്നു ചാടിയ അശ്വിനി, മകൻ അജിങ്ക്യ, ഇരട്ടകളിൽ ഒരാളായ ക്രാന്തി എന്നിവർ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരട്ടകളിൽ ഒരാളായ വീര മരിച്ചത്.അശ്വിനിയുടെ ഭർത്താവ് മനോഹർ പോൾ, മനോഹറിന്റെ പിതാവ് അങ്കുഷ് പോൾ എന്നിവരെ സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തു. ഭർതൃമാതാവ് ഒളിവിലാണ്.


Fashion ⏭️

Back to top button