NEWS
കുട്ടിയെ ചോക്ലേറ്റ് നൽകി യുവതി തട്ടിക്കൊണ്ടുപോയി; മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ ദമ്പതികൾ അറസ്റ്റിൽ

ഹൈദരാബാദ് ∙ തെലങ്കാനയിലെ നിസാമാബാദിലെ സർക്കാർ ആശുപത്രിയിൽനിന്നും രണ്ടര വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീ പിടിയിൽ. ശനിയാഴ്ച രാവിലെയാണ് അമ്മയ്ക്കും കുട്ടികൾക്കും വേണ്ടിയുള്ള ആശുപത്രിയിൽനിന്നും കുട്ടിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് സ്ത്രീ കടത്തിക്കൊണ്ടു പോയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 24 മണിക്കൂറിനകം കുട്ടിയെ കണ്ടെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.സെപ്റ്റംബർ 5 ന് രാവിലെ 10.30 ഓടെ മൂത്ത സഹോദരനൊപ്പം രണ്ടരവയസ്സുകാരൻ ആശുപത്രിയുടെ ഇടനാഴിയിൽ നിന്നപ്പോഴാണ് അജ്ഞാതയായ യുവതി എത്തിയത്. തുടർന്ന് കുട്ടിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിക്കുകയും ഒപ്പം വരാൻ ആവശ്യപ്പെടുകയും ചെയ്തു. മൂത്ത സഹോദരൻ മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുടുംബം അന്വേഷണം നടത്തിയപ്പോഴേക്കും(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം x.com/yasarullah എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
Fashion ⏭️


