NEWS
മുഹമ്മദ് റിയാസും വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്; പരാതി നൽകിയത് നെയ്യാറ്റിൻകര സ്വദേശി

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദേശ പത്രികയിൽ ഭാര്യയുടെ സ്വത്ത് വിവരങ്ങൾ മറച്ചുവച്ചു എന്ന പരാതിയിൽ ബേപ്പൂർ എംഎൽഎ പി. എ. മുഹമ്മദ് റിയാസും ഭാര്യ ടി. വീണയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. നെയ്യാറ്റിൻകര സ്വദേശി നാഗരാജ് നൽകിയ ഹർജിയിലാണ് കോടതി റിയാസ്–വീണ ദമ്പതികളെ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് നേരത്തേ അഭിഭാഷകനായ നാഗരാജ് മജിസ്ട്രേട്ട് കോടതി കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടി ലഭിച്ചില്ല. തുടർന്നാണ് ജില്ല സെഷൻസ് കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് റിയാസ് സമർപ്പിച്ച നാമനിർദേശ പത്രികയിൽ വീണയുടെ സ്വത്ത് മറച്ചുവച്ചു എന്നാണ് നാഗരാജിന്റെ ആരോപണം. ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി ബന്ധമുണ്ടെന്ന് റിയാസ് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് സിഎംആർഎല്ലിൽ നിന്നും പണം ലഭിച്ചതായി കണ്ടെത്തിയിരുന്നു.
Fashion ⏭️


