പ്രദീപിനെ എംഎൽഎ മാറ്റിനിറുത്താത്തതിൽ ദുരൂഹത, മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് സജാദ്

സജാദ്
തിരുവനന്തപുരം : ചിറയിൻകീഴ് കൈയാങ്കളി വിവാദത്തിൽ കെ.പി.സി.സി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാൻ കത്ത് നൽകിയ രമ്യ ഹരിദാസ് എം.എൽ.എയുടെ നടപടി നീതികേടാണെന്നന് കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ്. വിഷയം വീണ്ടും വഷളാക്കാൻ ആണ് എം.എൽ.എയുടെ നടപടി കാരണമാവുകയാണെന്നും അദ്ദേഹം റഞ്ഞു. സംഭവത്തിൽ സജാദിനെയും കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. പാളയം പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും സജാദ് പറഞ്ഞു.
ധിക്കാരപരമായ സ്വഭാവമാണ് എം.എൽ.എ ഇപ്പോഴും കാണിക്കുന്നത്. എന്തുകൊണ്ട് പ്രദീപിനെ മാറ്റിനിറുത്താൻ എം.എൽ.എയ്ക്ക് സാധിക്കുന്നില്ല എന്നതിൽ ദുരൂഹതയുണ്ട്. പാളയം പ്രദീപിന്റെ ബിനാമിയാണ് എം.എൽ.എ. ഇത്തരം തീരുമാനങ്ങൾക്കെതിരെ പ്രവർത്തകർ ശക്തമായി പ്രതികരിക്കുമെന്നുX എം.എൽ.എയ്ക്കെതിരെ നടപടിയെടുക്കാനുള്ള ആവശ്യം ശക്തമാക്കുമെന്നും സജാദ് സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പരസ്യപോരിലേക്കാണ് എം.എൽ.എയുടെ നടപടികൾ കാര്യങ്ങളെ എത്തിക്കുക. പക്ഷേ അത് ആഗ്രഹിക്കുന്നില്ല. തനിക്കെതിരെ നടപടി ഉണ്ടായി. അതിൽ വിഷമവും ഉണ്ട്. എം.എൽ.എയുടെ ധിക്കാരപരമായ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
RELATED TOPICS: PALAYAM PRADEEP, REMYA HARIDAS MLA, SAJAD, CHIRAYINKEEZHU CONGRESS
Read News ⏭️


