NEWS
സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം: രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടു

മസ്കത്ത്∙ ഒമാനിലെ മുസന്ദം ഗവർണറേറ്റിന് സമീപം സൗദി പതാകയുള്ള എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു. എസ്ഐഡിആർ എന്ന എണ്ണക്കപ്പലിന് നേരെ പ്രോജക്ടൈൽ പതിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. മുസന്ദം തീരത്ത് നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ വടക്കുപടിഞ്ഞാറ് ഭാഗത്തായിരുന്നു സംഭവം.25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തെ തുടർന്ന് ഒമാൻ നാവിക സേനയുടെ കപ്പൽ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും ആവശ്യമായ സഹായവും നൽകി. തുടർന്ന് 16 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ആവശ്യമായ വൈദ്യസഹായം നൽകുകയും ചെയ്തു.
Fashion ⏭️


