NEWS

മെക്സിക്കോയെ വിറപ്പിച്ച കാർട്ടൽ തലവന്റെ ബോഡിഗാർഡ്; ഹിറ്റ്മാനായ 15 കാരന്‍ കൊല്ലപ്പെട്ടു


മെക്സിക്കോ സിറ്റി∙ മെക്സിക്കോയിലെ പടിഞ്ഞാറൻ സംസ്ഥാനമായ മിച്ചോവക്കാനിൽ സുരക്ഷാസേനയുമായി ഉണ്ടായ വെടിവയ്പ്പിൽ 15 വയസ്സുകാരനായ, ലഹരി മാഫിയ സംഘത്തിലെ ഹിറ്റ്‌മാൻ (കൊലയാളി) കൊല്ലപ്പെട്ടു. ആൽബർട്ടോ ‘ചുച്ചിതോ നിനി’ സാന്ദോവൽ എന്ന കൗമാരക്കാരനാണു കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ കുപ്രസിദ്ധമായ ‘കാർട്ടൽ ഡി ലോസ് റെയസ്’ എന്ന ലഹരിമാഫിയ സംഘത്തിന്റെ തലവനായ ലൂയിസ് ‘എൽ ആർ-5’ ബരാഗന്റെ അനന്തിരവനും പഴ്സനൽ ബോഡിഗാർഡുമായിരുന്നു ഇയാൾ. ഏറ്റുമുട്ടലിൽ ലൂയിസ് ബരാഗനും കൊല്ലപ്പെട്ടിട്ടുണ്ട്.ഓഗസ്റ്റ് 30 ന് മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ മിച്ചോവക്കാനിലെ തൊകുംബോയിൽ പ്രാദേശിക പൊലീസും നാഷനൽ ഗാർഡും സംയുക്തമായി നടത്തിയ നീക്കത്തിനിടയിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ലഹരിമരുന്ന്-ആയുധക്കടത്ത് കേസുകളിൽ യുഎസും തിരയുന്ന കുറ്റവാളിയായിരുന്നു ലൂയിസ് ബരാഗൻ. ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്ക് യുഎസ് സർക്കാർ 3 മില്യൻ ഡോളർ (ഏകദേശം 28 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.ഈ മാഫിയാ ശൃംഖലകളെ തകർക്കാൻ മെക്സിക്കോയുമായി ചേർന്നു ശക്തമായ നടപടികൾ തുടരുമെന്ന് മെക്സിക്കോയിലെ യുഎസ് അംബാസഡർ റൊണാൾഡ് ജാക്സൺ വ്യക്തമാക്കി. 


Fashion ⏭️

Back to top button