NEWS

ബർഗറും പീത്‌സയും കഴിക്കാം, പക്ഷേ, കൈകൊണ്ട് ചോറുണ്ടാൽ പ്രശ്നം!; പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പൊളിച്ച് മോദിയുടെ ഉപദേശകൻ


ന്യൂഡൽഹി∙ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ഇന്ത്യക്കാരുടെ പരമ്പരാഗത ശീലത്തെ പരിഹസിച്ച വിദേശികൾക്കു മറുപടിയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലാണ് അദ്ദേഹം ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. ‘‘ഇതൊരു ലളിതമായ പരീക്ഷണമാണ്… നിങ്ങൾക്ക് ഒരു ഭക്ഷണ പദാർഥത്തെ തൊടാൻ പോലും മടിയാണെങ്കിൽ, അതു കഴിക്കാൻ ലോഹക്കഷണങ്ങൾ ആവശ്യമാണെങ്കിൽ, ആ ഭക്ഷണം നിങ്ങളുടെ വായിലേക്ക് വയ്ക്കാതിരിക്കുകയാണ് നല്ലത്’’ – എന്നായിരുന്നു സഞ്ജീവ് സന്യാലിന്റെ കുറിപ്പ്.ഒരു ദക്ഷിണേന്ത്യൻ വിവാഹച്ചടങ്ങിൽ ദമ്പതികൾ കൈകൊണ്ടു ഭക്ഷണം കഴിക്കുന്ന വിഡിയോ പങ്കുവച്ച് യുഎസിലെ ഫ്ലോറിഡ സ്വദേശി എക്സിൽ പോസ്റ്റ് ചെയ്ത ചോദ്യമാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. ‘‘ഗൗരവമായി ചോദിക്കുകയാണ്, എന്തുകൊണ്ടാണ് ഇവരെല്ലാം കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത്?’’ – എന്നായിരുന്നു വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്.2025 ലെ വിവാദം ഭക്ഷണം കഴിക്കുന്ന രീതിയെ മുൻനിർത്തിയുള്ള സാംസ്കാരിക അധിക്ഷേപങ്ങൾ ഇതാദ്യമായല്ല ആഗോളതലത്തിൽ ചർച്ചയാകുന്നത്. ന്യൂയോർക്ക് മേയറായ സൊഹ്‌റാൻ മംദാനി കൈകൊണ്ടു ചോറ് കഴിക്കുന്ന വീഡിയോയ്ക്കുനേരെ ടെക്സാസ് കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ രംഗത്തെത്തിയിരുന്നു. അമേരിക്കയിലെ പരിഷ്‌കൃതരായ മനുഷ്യർ ഇങ്ങനെയല്ല ഭക്ഷണം കഴിക്കുന്നത് എന്നും പാശ്ചാത്യ ശീലങ്ങൾ പിന്തുടരാൻ താല്പര്യമില്ലെങ്കിൽ മൂന്നാം ലോക രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാനും ഗിൽ അന്ന് അധിക്ഷേപിച്ചിരുന്നു.


Fashion ⏭️

Back to top button