NEWS

‘വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും’: ഇറാന്റെ എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് ആക്രമണം


വാഷിങ്ടൻ∙ ഇറാന്റെ 3 എണ്ണക്കപ്പലുകൾക്ക് നേരെ വ്യോമാക്രമണം നടത്തി യുഎസ്. പട്രോളിങ് നടത്തുകയായിരുന്ന രണ്ട് അമേരിക്കൻ നാവികസേന കപ്പലുകളെ ഇറാൻ ആക്രമിച്ചതിനു തൊട്ടുപിന്നാലെയാണ് യുഎസിന്റെ തിരിച്ചടി. ഖർഗ് ദ്വീപിന്റെ തീരത്തും ജാസ്കിന് സമീപത്തും വച്ചാണ് എം/ടി ഡൗണി, എം/ടി സ്റ്റാർക്ക് 1 എന്നീ ടാങ്കറുകൾ യുഎസ് ആക്രമിച്ചത്. ഒമാൻ തീരത്ത് വച്ചാണ് മറ്റൊരു കപ്പൽ ആക്രമിച്ചത്.  “നിങ്ങൾ ഞങ്ങളുടെ രണ്ട് കപ്പലുകൾ ആക്രമിച്ചാൽ ഞങ്ങൾ അതിലും വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും” എന്ന സന്ദേശമാണ് പുതിയ ആക്രമണത്തിലൂടെ ഇറാന് നൽകിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. അതിനിടെ ഇറാന്റെ ആക്രമണത്തെ യുഎസ് പ്രതിരോധിച്ചെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.


Fashion ⏭️

Back to top button