NEWS

‘അന്വേഷണം പൂർത്തിയായി, പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ല’: എംഡിഎംഎ കേസിൽ കീർത്തനയ്ക്ക് ജാമ്യം


കൊച്ചി ∙ വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം ഏതാണ്ട് പൂർത്തിയായെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു.എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും നിർദേശമുണ്ട്.


Fashion ⏭️

Back to top button