ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ചു. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവ ബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകൾ നേർന്നതുമായ രണ്ട് പോസ്റ്റുകളാണ് സി.എം.ഒ കേരളം എന്ന ഫേസ്ബുക്ക് പേജിൽ നിന്ന് അപ്രത്യക്ഷമായത്.
നീക്കം ചെയ്ത പോസ്റ്റുകൾ എതയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും എന്ത് കാരണത്താലാണ് ഉള്ളടക്കം ഒഴിവാക്കിയതെന്ന് ഐ.ടി നിയമപ്രകാരം വ്യക്തമാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ഐ.ടി മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ ഖേൽക്കർ അയച്ച കത്തിൽ ആവശ്യപ്പെട്ടു.
നേരത്തെ മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്തതതിൽ സംസ്ഥാന പൊലീസ് മേധാവി മെറ്റയോട് വിശദീകരണം തേടിയിരുന്നു. സാങ്കേതിക പിഴവാണ് പോസ്റ്റുകൾ നീക്കം ചെയ്തതിന് പിന്നിലെന്ന് മെറ്റ മറുപടി നൽകിയിരുന്നു. പ്ലാറ്റ്ഫോമിന്റെ സുരക്ഷയ്ക്കും മാനദണ്ഡങ്ങൾ പാലിക്കുന്നതിനും എ.ഐ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഉണ്ടായ സാങ്കേതിക പിഴവാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിന് പിന്നിലെന്നും മെറ്റ വ്യക്തമാക്കി.
English Summary
The Chief Minister’s Office has written to Meta and the Union IT Ministry over the removal of two posts from the official CMO Kerala Facebook page. The posts, related to the Onam festival allowance for ASHA workers and Eid-e-Milad greetings, were removed. The CMO has demanded their immediate restoration and an explanation for the removal, while urging the IT Ministry to prevent such incidents.
RELATED TOPICS: CMO OFFICE, IT MINISTRY, CHIEF MINISYERS OFFICE, KERALA GOVERNMENT, CM VD SATHEESHAN
Read News ⏭️


