HEALTH

കുട്ടിക്ക് ഭക്ഷണം കഴിക്കാൻ മടിയോ വാശിയോ ഉണ്ടോ? കുറുമ്പിന് പിന്നിൽ ഓറൽ-മോട്ടോർ ബുദ്ധിമുട്ടുകളാവാം


സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ ‘ദേശീയ പോഷകാഹാര വാരമായി’ ആചരിക്കുന്നു. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് പോഷകാഹാരം എത്രത്തോളം അനിവാര്യമാണെന്ന് ബോധവാന്മാരാക്കുക എന്നതാണ് ഈ വാരത്തിന്റെ പ്രസക്തി. എന്നാൽ ‘കുട്ടിക്ക് ഭക്ഷണം കഴിക്കാൻ തീരെ താല്പര്യമില്ല’, ‘കുറെ നിർബന്ധിച്ചാൽ മാത്രമേ ഭക്ഷണം വായിൽ നിന്ന് ഇറക്കാറുളളൂ’, ‘ചോറ് പേസ്റ്റ് രൂപത്തിൽ കൊടുത്താൽ മാത്രമേ കഴിക്കൂ’… പല മാതാപിതാക്കളുടെയും ആശങ്കകൾ ഇങ്ങനെ നീളുന്നു. എന്നാൽ ഭക്ഷണം കഴിക്കാൻ കുട്ടികൾ വിമുഖത കാണിക്കുന്നത് വാശികൊണ്ടോ മടികൊണ്ടോ മാത്രമാണോ? ഭക്ഷണസമയത്തെ കുറുമ്പുകൾക്ക് പിന്നിൽ ശാസ്ത്രീയ കാരണങ്ങളുണ്ട്.കുട്ടി മനഃപൂർവ്വം ഭക്ഷണം ഒഴിവാക്കുകയാണോ, അതോ വായിലെ പേശികളുടെ പ്രവർത്തനക്ഷമതക്കുറവ് കാരണം ചവച്ചരയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടുകയാണോ (ഓറൽ-മോട്ടോർ ബുദ്ധിമുട്ടുകൾ) എന്ന് തിരിച്ചറിയണം.ഓറൽ-മോട്ടോർ സ്‌കില്ലുകൾ മുതിർന്ന ആളുകൾക്ക് ഭക്ഷണം ചവച്ചരച്ച് കഴിക്കുക എന്നത് വളരെ എളുപ്പമാണ്. എന്നാൽ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഭക്ഷണം ചവച്ചരച്ച് കഴിച്ച് വിഴുങ്ങുക എന്നത് സങ്കീർണ്ണമായ പല പ്രക്രിയകളുടെ ഏകോപനം വഴിയാണ് നടക്കുന്നത്.ചുണ്ട്: സ്പൂണിൽ നിന്നോ പാത്രത്തിൽ നിന്നോ ഭക്ഷണം കൃത്യമായി വായ്ക്കുള്ളിലാക്കാനും ഭക്ഷണം പുറത്തേക്ക് പോകാതെ അടച്ചുപിടിക്കാനും. നാക്ക്: ഭക്ഷണത്തെ വായുടെ ഒരു വശത്തുനിന്ന് മറ്റേ വശത്തേക്ക് തള്ളാനും, ചവച്ചരച്ച ശേഷം തൊണ്ടയിലേക്ക് കടത്തിവിടാനും. താടിയെല്ലുകൾ: കട്ടിയുള്ള ഭക്ഷണം വശങ്ങളിലെ പല്ലുകൾ കൊണ്ട് നന്നായി ചവച്ചരച്ച് കഴിക്കാനുള്ള ബലം നൽകുന്നു. ഈ പേശികളുടെ ഏകോപനത്തിൽ ഉണ്ടാകുന്ന ചെറിയ തടസ്സങ്ങൾ പോലും കുട്ടികളിൽ ഭക്ഷണത്തോട് വിരക്തിയുണ്ടാക്കാം.തിരിച്ചറിയുന്നതിങ്ങനെപ്രായത്തിനനുസരിച്ചുള്ള ഭക്ഷണ പദാർഥങ്ങൾ നൽകാം


Cinema ⏭️

Back to top button