NEWS

കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും; പ്രതി അനിലയ്‌ക്കെതിരെ കോടതിയിൽ റിപ്പോർട്ട്

അഞ്ജന, അനില, ആൻ

വാഷിംഗ്‌ടൺ: യുഎസിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. അമേരിക്കൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ നാലുമണിവരെയാണ് പൊതുദർശനം. ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഫ്യൂനറൽ ഹോമിലേക്ക് ഇന്നലെ മാറ്റി. വിരലടയാള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ഫ്യൂനറൽ ഹോമിലേക്കു മാറ്റിയത്.

ആനിന്റെയും അഞ്ജനയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായി മരണ സർട്ടിഫിക്കറ്റ്, എംബാം സർട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങൾ ഇല്ലെന്ന സാക്ഷ്യപത്രം, പൊലീസ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമുണ്ട്. അതിനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ വിമാനത്തിൽ കയറ്റാൻ ആവശ്യമായ രേഖകളെല്ലാം ലഭ്യമാക്കിയശേഷം മാത്രമേ ഇരുവരുടെയും ബന്ധുക്കൾ നാട്ടിലേക്കു തിരിക്കുകയുള്ളു.

അതേസമയം, കേസിൽ അറസ്റ്റിലായ കോട്ടയം മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബിയെ (32) സംബന്ധിച്ച വിവരങ്ങൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു. ആയുധം ഉപയോഗിച്ച് വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നു റിപ്പോർട്ടിലുണ്ട്. അതിക്രൂരമായാണ് കൊലപാതകങ്ങൾ നടത്തിയതെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

English Summary

The bodies of Thiruvananthapuram native Anne Mary Mathew and Thrissur native Anjana Hari, who were killed in California, will be kept for public viewing at St. Mary’s Jacobite Church in San Francisco. Police allege the murders were carefully planned and carried out using a weapon.
RELATED TOPICS: CALIFORNIA MURDER, KERALA WOMEN MURDERED IN US, ANNE MARY MATHEW, ANJANA HARI, CALIFORNIA MURDER CASE

Read News ⏭️

Back to top button