ശരീരഭാരം കുറയ്ക്കാനുള്ള സൂത്രം വീട്ടിൽ തന്നെ കൃഷി ചെയ്താലോ? ഗ്രോബാഗിൽ നട്ടാൽ 45 ദിവസം കൊണ്ട് വിളവെടുക്കാം

പ്രതീകാത്മക ചിത്രം
വിപണിയിലും അടുക്കളയിലും ഏറ്റവും ആവശ്യകതയുള്ള പച്ചക്കറി ഏതാണെന്ന് ചോദിച്ചുകഴിഞ്ഞാൽ ഇപ്പോൾ ഒരു ഉത്തരമായിരിക്കുമുള്ളത്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നവർക്കും ഏറെ പ്രധാനമാണ് കക്കിരി. ഗ്രോബാഗിലും ചട്ടിയിലും വരെ കക്കിരി നന്നായി വളരും. ആരോഗ്യമുള്ള വിത്തും നല്ല പരിചരണവും നൽകിയാൽ വീട്ടാവശ്യത്തിനുള്ള കക്കിരി വീട്ടിൽ നിന്ന് തന്നെ ലഭിക്കും.
എങ്ങനെ കൃഷി തുടങ്ങാം?
കക്കിരി കൃഷിക്ക് നല്ല ഗുണനിലവാരമുള്ള വിത്തുകളാണ് ആദ്യം തിരഞ്ഞെടുക്കേണ്ടത്. വിത്ത് നേരിട്ട് മണ്ണിൽ പാകുകയോ ചെറിയ ട്രേയിലോ ചട്ടിയിലോ മുളപ്പിച്ച ശേഷം മാറ്റിനടുകയോ ചെയ്യാം. ഗ്രോബാഗിലാണ് കൃഷി ചെയ്യുന്നതെങ്കിൽ വളക്കൂറുള്ള മണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ ചേർത്ത മിശ്രിതം ഉപയോഗിക്കാം.
കക്കിരി വള്ളി പടരുന്ന ചെടിയായതിനാൽ വളരാൻ തുടങ്ങുമ്പോൾ തന്നെ താങ്ങ് നൽകുന്നത് നല്ലതാണ്. മുള, കയർ, നെറ്റ് തുടങ്ങിയവ ഉപയോഗിച്ച് പന്തൽ ഒരുക്കാം. വള്ളി മുകളിലേക്ക് പടർത്തിയാൽ സ്ഥലപരിമിതി കുറയ്ക്കാനും കായ്കൾ വൃത്തിയായി വളരാനും സഹായിക്കും.
കക്കിരി കൃഷി ചെയ്യുമ്പോൾ മണ്ണിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്തണം. എന്നാൽ അമിതമായി വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. ചെടിയുടെ വളർച്ചയ്ക്കനുസരിച്ച് ജൈവവളം, കമ്പോസ്റ്റ് തുടങ്ങിയവ ചെറിയ അളവിൽ നൽകാം. വിത്ത് മുളച്ചതിന് ശേഷം ചെടിക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദിവസവും നല്ല വെളിച്ചം ലഭിക്കുന്ന സ്ഥലമാണ് അനുയോജ്യം.
ഇലകളിലും തണ്ടുകളിലും കീടങ്ങളുടെ ആക്രമണമുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം. വേപ്പില കഷായം നേർപ്പിച്ച് സ്പ്രേ ചെയ്ത് നൽകിയാൽ കീടങ്ങളെ തുരത്താൻ കഴിയും. കീട നിയന്ത്രണം തുടക്കം മുതൽ ചെയ്യേണ്ടതുണ്ട്. വിത്ത് പാകി 45 മുതൽ 60 ദിവസത്തിനുള്ളിൽ കക്കിരിയുടെ ആദ്യ വിളവെടുപ്പ് നടത്താൻ കഴിയും.
English Summary
The article provides a guide for cultivating cucumbers at home, highlighting their market demand and health benefits. It details steps like selecting quality seeds, preparing fertile soil in grow bags or pots, providing support for vines, maintaining moisture and sunlight, and using organic pest control methods. First harvest is expected within 45 to 60 days.
RELATED TOPICS: CUCUMBER FARMING, CUCUMBER GROW BAG, CUCUMBER CULTIVATION, HOME VEGETABLE FARMING, EASY FARMING TIP
News ⏭️


