NEWS

ഉപരിപഠനത്തിന് വീസ വൈകി; പൂവച്ചലിൽ 25കാരി മരിച്ചനിലയിൽ


തിരുവനന്തപുരം∙ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് ബി.എസ്. ഭവനിൽ ബാബു– സിന്ധു ദമ്പതികളുടെ മകൾ അഞ്ജന(25)യെയാണ് വ്യാഴാഴ്ച രാത്രിയിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.യുകെയില്‍ ഉപരിപഠനത്തിന് വീസ വൈകിയതിന്‍റെ പ്രയാസമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. യുകെയിലുള്ള സഹോദരന്‍റെ കൂടെ പഠനത്തിനായി തയാറെടുപ്പുകള്‍ നടത്തിയെങ്കിലും യാത്രയ്ക്ക് തടസ്സമുണ്ടായി.


Fashion ⏭️

Back to top button