NEWS

മകളെയും കുടുംബത്തെയും കാണാൻ യുകെയിലെത്തിയ പിതാവ് അന്തരിച്ചു; വിടപറഞ്ഞത് അങ്കമാലി സ്വദേശി


അങ്കമാലി/സോമർസറ്റ്∙ മകളെയും കുടുംബത്തെയും സന്ദർശിക്കുന്നതിനായി യുകെയിലെത്തിയ മുൻ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനും അങ്കമാലി എളവൂർ പാലമറ്റത്ത് കുടുംബാംഗവുമായ ഇട്ടീരാ പാലമറ്റത്ത് ഔസേപ്പ് (72) ഹൃദയാഘാതത്തെ തുടർന്ന് സോമർസറ്റിലെ യോവിലിൽ അന്തരിച്ചു. ജൂലൈ 20നാണ് ഭാര്യ വത്സാ ജോസഫിനൊപ്പം അദ്ദേഹം യുകെയിലെത്തിയത്. ഓഗസ്റ്റ് 31നായിരുന്നു മരണം. എല്ലാ വർഷവും യുകെയിലെത്തി മകളുടെയും കുടുംബത്തിന്റെയും കൂടെ രണ്ടുമാസത്തോളം താമസിച്ച് മടങ്ങുന്നത് പതിവായിരുന്നു. ഇത്തവണയും ഇതേ രീതിയിൽ യുകെയിലെത്തിയതായിരുന്നു. അപ്രതീക്ഷിതമായുണ്ടായ വിയോഗം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ ദുഃഖത്തിലാഴ്ത്തി.


Fashion ⏭️

Back to top button