NEWS
‘പലിശ ഭൂത’ത്തെ പടികടത്തി യുഎസ്; ആവേശക്കുതിപ്പിന് ഇന്ത്യ, സ്വർണം ‘കത്തുന്നു’, ‘വിവാഹവേദി സ്ഫോടനം’ അന്വേഷിക്കാൻ യുഎസ്, വരുന്നൂ കൊറിയൻ പടയും

ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ ഭീതിയുടെ നിഴൽവീഴ്ത്തി നിന്ന ‘പലിശ ഭൂത’ത്തെ പടികടത്താൻ യുഎസ്. പണപ്പെരുപ്പം കുറയുമെന്നാണ് കരുതുന്നതെന്ന് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഗവർണർ ക്രിസ്റ്റഫർ വോളർ കൂടി അഭിപ്രായപ്പെട്ടതോടെ, നിക്ഷേപകരുടെ പലിശപ്പേടി അകന്നു. പിന്നാലെ ഓഹരികളും സ്വർണവും മുന്നേറി. ഈമാസം ചേരുന്ന പണനയ യോഗത്തിൽ ഫെഡറൽ റിസർവ് പിലശനിരക്ക് കൂട്ടാനുള്ള സാധ്യത മങ്ങി.പലിശപ്പേടി മാറിയതോടെ കടപ്പത്ര വിപണി കുതിപ്പിന് ബ്രേക്കിട്ടു; ഡോളറും താഴ്ന്നു. ഇതോടെ യുഎസ് ഓഹരി വിപണികൾ ഇതോടെ ഇന്നലെ കുതിച്ചുയർന്നു. ഏഷ്യൻ വിപണികളിലും ആവേശം കൊടുങ്കാറ്റായി വീശി. ഇന്ത്യൻ വിപണിയും ഇന്ന് മുന്നേറുമെന്ന സൂചന നൽകി രാവിലെ ഗിഫ്റ്റ് നിഫ്റ്റിയും കുതിച്ചുകയറി. യുഎസിൽ എസ് ആൻഡ് പി500 സൂചിക 1.06%, നാസ്ഡാക് 1.40%, ഡൗ ജോൺസ് 1.18% എന്നിങ്ങനെയാണ് ഉയർന്നത്. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.87%, ഹോങ്കോങ് 2.05%, ഷാങ്ഹായ് 0.71%, ദക്ഷിണ കൊറിയൻ കോസ്പി 1.13% എന്നിങ്ങനെ ഉയർന്നു.ഇതിനിടെ, ഇറാനിൽ ഒരു വിവാഹവേദിയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടെന്ന് വാർത്തകളുണ്ട്. 70 പേർക്ക് പരിക്കേറ്റു. യുഎസിന്റെ വ്യോമാക്രമണമാണ് കാരണമെന്നാണ് സൂചന. ഇതേക്കുറിച്ച് യുഎസ് അന്വേഷിക്കുമെന്നും ജെ.ഡി.വാൻസ് പറഞ്ഞു. സ്ഫോടനം ഇറാനും യുഎസും തമ്മിലെ പോര് കൂടുതൽ വഷളാക്കിയേക്കുമെന്നാണ് ആശങ്ക. ഹോർമുസിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാതെ ഇറാനുമായി ഇനിയൊരു ചർച്ചയ്ക്കുമില്ലെന്നും യുഎസ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ, ഹോർമുസിൽ കപ്പലുകളുടെ സുരക്ഷിതവും സ്വതന്ത്രവുമായ യാത്ര ഉറപ്പാക്കാൻ സൈന്യത്തെ ഇറക്കാൻ ദക്ഷിണ കൊറിയയും തീരുമാനിച്ചു.
Fashion ⏭️


