BUSINESS
മുട്ടവില 10 കടന്നു; ഉപയോഗം പകുതിയായി കുറച്ച് മലയാളികള്‍, സാധരണക്കാരുടെ പ്രോട്ടീന്‍ സോഴ്‌സ് അടയുന്നു

Egg Price Hike Kerala Reasons: അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് സംസ്ഥാനത്ത് മുട്ടവില കുതിച്ചുയരുന്നു. നാടന്‍ മുട്ടയ്ക്ക് ഇതിനോടകം 10 രൂപ കടന്നപ്പോള്‍, സാധാരണ കോഴിമുട്ടയുടെ റീട്ടെയില്‍ വിലയും ഉടന്‍ 10 കടക്കുമെന്ന ആശങ്കയിലാണ് വിപണി. എഥനോള്‍ ഉല്‍പ്പാദനത്തിനായി ചോളം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കോഴിത്തീറ്റയ്ക്ക് വില കൂടിയതാണ് മുട്ടവിലയെയും നേരിട്ട് ബാധിച്ചത്. സാധാരണക്കാരന്റെ പ്രോട്ടീന്‍ സോഴ്‌സാണ് കടുത്ത സമ്മര്‍ദം നേരിടുന്നത്.വില കുതിക്കുന്നുകേരളത്തില്‍ നിലവില്‍ ഒരു മുട്ടയ്ക്ക് റീട്ടെയില്‍ വില 7 മുതല്‍ 8 രൂപ വരെയാണ്. മൊത്ത വിപണിയില്‍ ഒരു മുട്ടയ്ക്ക് 5.80- 6.50 രൂപ വരെ വില വരുന്നു. അധികം വൈകാതെ മുട്ടയുടെ റീട്ടെയില്‍ വില 10 രൂപ കടക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേമയം നാട്ടന്‍ മുട്ടയ്ക്ക് ഇതോടകം 10 രൂപ കടന്നതായാണ് വിവരം. ഗ്രാമപ്രാദേശങ്ങളില്‍ നാടന്‍ മുട്ടയ്ക്ക് നിലവില്‍ മൊത്ത വിപണിയില്‍ 8 രൂപയിലധികം വിലയുണ്ട്. റീട്ടെയില്‍ വില 10 രൂപയാണ്. നഗരങ്ങളിലേയ്ക്ക് എത്തുമ്പോള്‍ റീട്ടെയില്‍ 12 രൂപ വരെ ഉയരുന്നുവെന്ന് കച്ചവടക്കാര്‍ പറയുന്നു.മുട്ട വില കുതിക്കാനുള്ള കാരണങ്ങള്‍കോഴിത്തീറ്റയുടെ വിലവര്‍ധനയാണ് മുട്ട വില കുതിക്കാനുള്ള പ്രധാന കാരണം. മുട്ട ഉല്‍പ്പാദനച്ചെലവിന്റെ 65- 70 ശതമാനവും കോഴിത്തീറ്റയ്ക്കുള്ളതാണ്. ഇതിന്റെ വിലയിലുണ്ടായ കുതിച്ചുചാട്ടം കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നു.കോഴിത്തീറ്റയിലെ പ്രധാന ഘടകമാണ് ചോളം (Maize). എഥനോള്‍ ഉല്‍പ്പാദനത്തിനായി വ്യാപകമായി ചോളം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വിപണിയില്‍ ഇതിന് ക്ഷാമം നേരിടുന്നുണ്ട്. ഇത് മുട്ട ഉല്‍പ്പാദനച്ചെലവ് ഇനിയും കൂട്ടുന്നതിനാല്‍ വരും ദിവസങ്ങളില്‍ സാധാരണ മുട്ടയുടെ റീട്ടെയില്‍ വിലയും 10 രൂപ കടന്നേക്കാം എന്ന ആശങ്കയുണ്ട്.സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെഅവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം മുട്ടവിലയും ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നു. സാഭാരണ കുടുംബങ്ങളുടെ പ്രധാന പ്രോട്ടീന്‍ സോഴ്‌സാണ് മുട്ട. ഒരു മുട്ടയില്‍ 5- 6 ഗ്രാം വരെ പ്രോട്ടീന്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ ലഭിച്ചിരുന്ന പ്രധാന പ്രോട്ടീന്‍ സ്രോതസാണ് മുട്ട. വില കൂടിയതോടെ പലരും മുട്ടയുടെ ഉപയോഗം കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് കുട്ടികളുടെയും, മുതിര്‍ന്നവരുടെയും ആരോഗ്യത്തെയും പോഷക ലഭ്യതയെയും ബാധിച്ചേക്കാം. വില താങ്ങാനാവാത്തതിനാല്‍ പല കുടുംബങ്ങളും മുട്ട വാങ്ങുന്നതിന്റെ എണ്ണം ഗണ്യമായി കുറച്ചി്ട്ടുണ്ട്. LocalCircles Survey പറയുന്നതെന്ത് മുട്ടവിലയിലുണ്ടായ വന്‍ വര്‍ധന കാരണം 48% കുടുംബങ്ങളും മുട്ട വാങ്ങുന്നതിന്റെ എണ്ണവും, ഉപയോഗവും കുറച്ചതായി സര്‍വേ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മുട്ടവിലയില്‍ 10% മുതല്‍ 50% വരെ വര്‍ധനയുണ്ടായതായി 62% വീടുകളും സാക്ഷ്യപ്പെടുത്തുന്നു. മൊത്തത്തില്‍ 84% പേര്‍ വിലക്കയറ്റം അനുഭവപ്പെടുന്നതായി പ്രതികരിച്ചു. വില കൂടിയതോടെ 10 ശതമാനം ആളുകള്‍ മുട്ടയ്ക്ക് പകരമുള്ള മറ്റ് വിലകുറഞ്ഞ ബദലുകള്‍ കണ്ടെത്തുകയോ, വില കുറഞ്ഞ മറ്റ് സ്രോതസുകളെ ആശ്രയിക്കുകയോ ചെയ്തു. കോഴിത്തീറ്റയുടെ (പ്രത്യേകിച്ച് ചോളത്തിന്റെ) വിലക്കയറ്റമാണ് മുട്ടവില വര്‍ധനയ്ക്ക് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിലക്കയറ്റത്തിന് പുറമെ, മുട്ടയുടെ ഗുണനിലവാരത്തെയും, മായം ചേര്‍ക്കുന്നതിനെയും കുറിച്ച് 90% ഉപഭോക്താക്കള്‍ക്കും കടുത്ത ആശങ്കയുണ്ട്. മുമ്പ് ചില മുട്ടകളില്‍ അപകടകരമായ രാസവസ്തുക്കളുടെ (nitrofuran metabolites) അംശം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, മുട്ടകള്‍ സുരക്ഷിതമാണെന്ന് പിന്നീട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വ്യക്തമാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെവിപണിയില്‍ ഗുണനിലവാരം കുറഞ്ഞതോ, പഴകിയതോ ആയ മുട്ടകള്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിശ്വസനീയമായ കടകളില്‍ നിന്നുമാത്രം വാങ്ങാന്‍ ശ്രമിക്കുക. മുട്ടയില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നിട്ടുള്ളതിനാല്‍ അസ്വാഭാവികമായ നിറമോ, മണമോ ഉണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കുക. പ്രോട്ടീന്‍ ലഭ്യത ഉറപ്പാക്കാന്‍ മുട്ടയ്ക്ക് പകരമായി ചെറുപയര്‍, കടല, പരിപ്പ് വര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വീടുകള്‍ക്ക് സമീപം പ്രാദേശിക മുട്ട സോഴ്‌സുകള്‍ ലഭ്യമാണെങ്കില്‍ അതിന് മുന്‍തൂക്കം നല്‍കുക.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)
Read News


