NEWS

എസ്ഐടി വന്നു, കേട്ടോ….അർജന്റീന ഡീൽ: അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്: ഇടപാടിലെ മൂന്നാമത്തെ അന്വേഷണം


തിരുവനന്തപുരം ∙ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളിലെ ക്രമക്കേടുകൾ പരിശോധിക്കാൻ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ക്രൈംബ്രാഞ്ച്, വിജിലൻസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച എസ്ഐടി അന്വേഷണങ്ങളിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ചുമതല വഹിക്കുന്ന ആദ്യ കേസാണിത്. ഇടപാടിന്റെ മറവിൽ കോടികളുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും ചട്ടലംഘനവും അധികാര ദുരുപയോഗവും നടന്നതായി കണ്ടെത്തിയ കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലാണ് തുടർനടപടി. ഈ റിപ്പോർട്ട് ‘മലയാള മനോരമ’യാണ് പുറത്തുകൊണ്ടുവന്നത്.അർജന്റീന ഡീലിൽ നടക്കുന്ന മൂന്നാമത്തെ അന്വേഷണമാണിത്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നികുതി വെട്ടിച്ചെന്ന് ജിഎസ്ടി എസ്ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദേശപണമിടപാടിൽ ഫെമ ചട്ടം ലംഘിച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.അന്വേഷണം സമയ ബന്ധിതമായി പൂർത്തിയാക്കും


Fashion ⏭️

Back to top button