NEWS

കോക്രോച്ച് ജനതാ പാർട്ടിയിൽ ആദ്യ പിളർപ്പ്; ‘ഡി’ ഗ്രൂപ്പ് രൂപീകരിച്ച് വിമതർ


ന്യൂഡൽഹി∙ അഭിജീത് ദിപ്കേ നയിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയിൽ (സിജെപി) ആദ്യ വിമതനീക്കം. മുൻ വൊളന്റിയറായ മനീഷ് ബ്രഹ്മഭട്ട് ‘കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് (സിജെപി-ഡി) എന്ന പുതിയ വിഭാഗം രൂപീകരിച്ചു. യുവാക്കളുടെ പ്രസ്ഥാനത്തെ ദിപ്കേ തനിക്കിഷ്ടമുള്ള ആളുകളെ മാത്രം ഉൾപ്പെടുത്തി ‘കേജ്രിവാൾ ടീം’ ആക്കിയെന്ന് ബ്രഹ്മഭട്ട് ആരോപിച്ചു. മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചവരാണ് സിജെപി നേതൃത്വത്തിൽ കൂടുതലുള്ളതെന്നും ബിജെപിയെ എതിർക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.‘രാഷ്ട്രീയ കച്ചവടങ്ങൾ നടത്തുകയാണ് സിജെപിയുടെ ലക്ഷ്യം. വിദ്യാർഥികളോ ജനങ്ങളോ നേരിടുന്ന പ്രശ്നങ്ങൾക്കായി പോരാടാൻ അവർക്ക് താൽപര്യമില്ല. കേജ്രിവാളിന്റെ നിർദേശപ്രകാരം ബിജെപിയെ എതിർക്കാനാണ് അവർ പ്രവർത്തിക്കുന്നത്’– ബ്രഹ്മഭട്ട് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.


Fashion ⏭️

Back to top button