NEWS
പിണറായിയുടെ കണ്ണൂർ യോഗങ്ങൾ സംസ്ഥാനകമ്മിറ്റി നിർദേശമില്ലാതെ

തിരുവനന്തപുരം∙ തളിപ്പറമ്പിലും പയ്യന്നൂരിലും നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിശദീകരിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പങ്കെടുപ്പിച്ചു യോഗം സംഘടിപ്പിച്ചത് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശമില്ലാതെ. വിപുലീകരിച്ച സംസ്ഥാന സമിതിയോഗം കഴിഞ്ഞശേഷം ആവശ്യമുള്ള മണ്ഡലങ്ങളിൽ യോഗങ്ങൾ ചേരാമെന്നായിരുന്നു ധാരണ. ഇതിനു വിരുദ്ധമായാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നടപടി.പിണറായിയെ പങ്കെടുപ്പിച്ചു യോഗം ചേരാമെന്ന് സെക്രട്ടറി കെ.കെ.രാഗേഷിന്റെ നിർദേശം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. യോഗത്തിൽ ഏതെല്ലാം നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് ചർച്ച നടത്തിയുമില്ല. പിണറായിയെയും രാഗേഷിനെയും കൂടാതെ സംസ്ഥാന സമിതിയിൽനിന്ന് ടി. വി.രാജേഷ് മാത്രമാണ് പങ്കെടുത്തത്.ആലപ്പുഴ ● എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ എഴുതിത്തള്ളിയതല്ലെന്നും ഒരു ഷോക്ക് തന്നതാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്. വള്ളികുന്നത്ത് ലോകൽ കമ്മിറ്റിയുടെ പരിപാടിയിൽ പ്രസംഗിക്കുമ്പോൾ പ്രവർത്തകരോടായിരുന്നു ഐസക്കിന്റെ ‘തെറ്റുതിരുത്തൽ’. നേതൃത്വത്തിനല്ല, പ്രവർത്തകർക്കാണു തെറ്റു പറ്റിയതെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസംഗിച്ചതിനു വിപരീതമായി നേതൃത്വത്തെയും നിശിതമായി വിമർശിക്കുന്നതായിരുന്നു ഐസക്കിന്റെ വാക്കുകൾ.
Fashion ⏭️


