HEALTH

രാത്രി ഉറക്കം നഷ്ടപ്പെടുമ്പോൾ ഈ ചെറിയ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ


രാത്രി കണ്ണും തുറന്ന് കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാറുണ്ടോ? രാത്രിയിൽ പെട്ടെന്ന് ഉറക്കം വരാതെ കഷ്ടപ്പെടുന്നവർക്കായി സ്റ്റാൻഫോർഡ് സർവകലാശാലയിലെ ന്യൂറോസയന്റിസ്റ്റ് ആൻഡ്രൂ ഹ്യൂബർമാൻ പങ്കുവെച്ച ലളിതമായ ഒരു വിദ്യയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.”ദിവസത്തിന്റെ അവസാന മണിക്കൂറിൽ മനസ്സിനെ പൂർണ്ണമായി ശാന്തമാക്കി മികച്ചതും ആഴത്തിലുള്ളതുമായ ഉറക്കം നേടാൻ കഴിയുന്ന വ്യക്തി വിജയിക്കുമെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും,” കഴിഞ്ഞ ദിവസം പ്രമുഖ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.രാത്രി ഉറക്കം കിട്ടാതെ വരുമ്പോൾ മനസ്സിനെ പെട്ടെന്ന് ശാന്തമാക്കാൻ അദ്ദേഹം ഒരു എളുപ്പവഴിയും നിർദ്ദേശിക്കുന്നുണ്ട്. പതുക്കെ നിങ്ങളുടെ കണ്ണുകൾ ഏതെങ്കിലും ഒരു വശത്തേക്ക് ചലിപ്പിക്കുക, തുടർന്ന് മറുഭാഗത്തേക്കും. ഇതിനുശേഷം കണ്ണുകൾ എതിർ ഘടികാരദിശയിലും (counterclockwise) പിന്നീട് ഘടികാരദിശയിലുമായി ചലിപ്പിക്കുക. തുടർന്ന് കണ്ണ് മൂക്കിന്റെ തുമ്പത്തേക്ക് നോക്കുന്ന രീതിയിൽ വളരെ ലളിതമായി ശ്രദ്ധ കേന്ദ്രീകരിക്കുക. ഒടുവിൽ സാവധാനം ഒരു ദീർഘശ്വാസം എടുക്കുക.ശരീരത്തിന്റെ Proprioceptive circuits (ശരീരത്തിന്റെ ചലനവും സ്ഥാനവും തലച്ചോറിനെ അറിയിക്കുന്ന നാഡീവ്യൂഹങ്ങളാണിവ) തടസ്സപ്പെടുത്തുന്നതിലൂടെയാണ് ഈ വിദ്യ പ്രവർത്തിക്കുന്നത് എന്ന് ഹ്യൂബർമാൻ വിശദീകരിക്കുന്നു.രാവിലെ വെയിൽ കൊള്ളേണ്ടതിന്റെ പ്രാധാന്യം രാത്രിയിലെ മികച്ച ഉറക്കത്തിന് പകൽ സമയത്തെ ഹോർമോൺ ക്രമീകരണങ്ങളും അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. രാവിലെ ഉയർന്ന അളവിലും രാത്രി കുറഞ്ഞ അളവിലും കോർട്ടിസോൾ (Cortisol) ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുക എന്നത് ആരോഗ്യത്തിനും ഊർജ്ജസ്വലതയ്ക്കും വളരെ പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്ന കോർട്ടിസോളിന്റെ അളവ് രാവിലെ കൃത്യമായി ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ:


Cinema ⏭️

Back to top button