NEWS

എറണാകുളത്ത് സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന: 81 ബസുകൾക്കെതിരെ നടപടി; 1.21 ലക്ഷം രൂപ പിഴ ഈടാക്കി


കൊച്ചി∙ നഗരത്തിൽ ചില സ്വകാര്യ ബസ് ഡ്രൈവർമാരുടെ പൊതുജനങ്ങളോടുള്ള മോശമായ പെരുമാറ്റവും ഡ്രൈവർമാരുടെ അനാസ്ഥയും അപകടകരമായ ഡ്രൈവിങും വർധിച്ചു വരുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് എറണാകുളം ജില്ലയിൽ കർശനപരിശോധന നടത്തി. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക ഡ്രൈവിൽ ഒട്ടേറെ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും 1,21,250 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. നഗരത്തിലെ പ്രധാന മേഖലകൾ കേന്ദ്രീകരിച്ച് നാല് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നൽ പരിശോധന.ആലുവ, കളമശ്ശേരി, ചിറ്റൂർ, മാമംഗലം, കച്ചേരിപ്പടി, കോമ്പാറ, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, പനമ്പിള്ളി നഗർ, തൃപ്പൂണിത്തുറ എന്നീ മേഖലകളിലാണ് പരിശോധന നടത്തിയത്. ആകെ 110 വാഹനങ്ങൾ പരിശോധിച്ചതിൽ 81 വാഹനങ്ങൾക്കെതിരെ ഇ-ചെലാൻ വഴി കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘനം നടത്തിയ വാഹനങ്ങളിൽ നിന്നായി ആകെ 1,21,250 രൂപ പിഴ ഈടാക്കി.


Fashion ⏭️

Back to top button