കാലടി സർവകലാശാലയിലെ സമരം; 16 എസ്‌എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കാലടി സംസ്കൃത സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ നിന്ന്
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിക്കൾക്കെതിരെ നടപടി. 16 വിദ്യാർത്ഥികളെ സർവകലാശാല സസ്‌പെൻഡ് ചെയ്തു. സർവകലാശാലയുടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് സിൻഡിക്കേറ്റ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ആഭ്യന്തര അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് സസ്‌പെൻഷൻ. സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം നടത്തിയത്. എന്നാൽ വിദ്യാർത്ഥികൾ തന്നെ കയ്യേറ്റം ചെയ്തെന്ന് കാട്ടി താത്കാലിക വിസി സിസ തോമസ് നേരിട്ട് പരാതി നൽകിയിരുന്നു. ഇതോടെ ഡിജിപിയെ നേരിട്ട് വിളിപ്പിച്ച് ശക്തമായ നടപടിക്ക് ഗവർണർ നിർദേശം നൽകുകയായിരുന്നു.
RELATED TOPICS: KALADY UNIVERSITY, SFI PROTEST, STUDENT SUSPENSION, SANSKRIT UNIVERSITY, 16 SFI ACTIVISTS
Read News ⏭️


