NEWS
യുഎസ് നേവിയിൽ മാതൃകാപരമായ സേവനം; മലയാളി യുവാവിന് അമേരിക്കൻ പ്രസിഡന്റിന്റെ ഉന്നത അംഗീകാരം

കലിഫോർണിയ∙ അമേരിക്കൻ നേവി മെഡിക്കൽ കോർപ്സിൽ ലെഫ്റ്റനന്റ് കമാൻഡറായി സേവനമനുഷ്ഠിക്കുന്ന മലയാളി യുവാവ് ഷെയ്ൻ പി. ജോസഫിന് അമേരിക്കൻ പ്രസിഡന്റിന്റെ ഉന്നത അംഗീകാരം. യുഎസ് നേവിയിൽ അദ്ദേഹം കാഴ്ചവച്ച മാതൃകാപരമായ സേവനങ്ങളെ മുൻനിർത്തിയാണ് അഭിമാനകരമായ ‘പ്രസിഡൻഷ്യൽ അവാർഡ്’ തേടിയെത്തിയത്.മേരിലാൻഡിലെ അനാ പൊലിസിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ അക്കാദമിയിൽ നടന്ന പ്രത്യേക നേവി റിയർ അഡ്മിറൽ നേവി കമാൻഡർ ആർ.ജെ. ഹോക്കിൻസ് ഷെയ്ൻ പി. ജോസഫിന് പ്രസിഡൻഷ്യൽ അവാർഡും ഔദ്യോഗിക സർട്ടിഫിക്കറ്റും സമ്മാനിച്ചു. രാജ്യത്തിനായി മികച്ച സേവനം കാഴ്ചവയ്ക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ഓഫിസർമാർക്കും നൽകുന്ന ഏറ്റവും വലിയ ആദരവുകളിലൊന്നാണിത്.
Fashion ⏭️


