NEWS
ഇൻഡിഗോ വിമാനത്തിന് എൻജിൻ തകരാർ? അടിയന്തരമായി നിലത്തിറക്കി

ന്യൂഡൽഹി∙ ഗോവയിൽനിന്ന് ഡൽഹിയിലേക്ക് 229 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനം എൻജിൻ തരാറിലായെന്ന സംശയത്തെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. ടേക്ക് ഓഫിന് തൊട്ടടുത്ത മിനിറ്റുകളിൽ തന്നെ പൈലറ്റ് തരാർ റിപ്പോർട്ട് ചെയ്തു. തുടർന്ന്, ഗോവ രാജ്യാന്തര വിമാനത്താവളത്തിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാവിലെ 9.16 ന് പുറപ്പെട്ട 6ഇ 2102 നമ്പർ വിമാനം 9.50ഓടെ സുരക്ഷിതമായി നിലത്തിറക്കി.യാത്രക്കാർക്കോ വിമാന ജീവനക്കാർക്കോ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എൻജിൻ തകരാറിലായെന്ന് സംശയം പ്രകടിപ്പിച്ച് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, അടിയന്തര ലാൻഡിങിന് അനുമതി തേടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷന്റെ പ്രതിനിധി സംഘം ഗോവയിലെത്തി വിമാനം പരിശോധിക്കും.
Fashion ⏭️


