AUTO
ഹൈലക്സ് മുതൽ പുതിയ ഫോർച്യൂണർ ; ഉടൻ വിപണിയിലെത്തുന്ന 3 ടൊയോട്ട വാഹനങ്ങൾ

ഇന്ത്യന്‍ വിപണിയിലേക്കായി പുത്തന്‍ കാറുകളും നിലവിലെ കാറുകളുടെ നവീകരിച്ച പതിപ്പുകളും അവതരിപ്പിക്കാനുള്ള തിരക്കിലാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. കമ്പനിയുടെ ജനപ്രിയ പിക്കപ്പ് ട്രക്കായ ഹൈലക്‌സിന്റെ ഒമ്പതാം തലമുറ കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. ഭാവിയില്‍ പുറത്തിറങ്ങുന്ന ഭൂരിഭാഗം ടൊയോട്ട മോഡലുകളും സ്വന്തം നിര്‍മിതികളായിരിക്കും. വരുന്ന 12 മാസത്തിനുള്ളില്‍ ബജറ്റ്-പ്രീമിയം വിഭാഗങ്ങളിലായി മൂന്നു പ്രധാന മോഡലുകളാണ് കമ്പനി പുറത്തിറക്കുക.പുതു ലുക്കില്‍ ഗ്ലാന്‍സസെപ്തംബര്‍ അഞ്ചിന് മാരുതി സുസുക്കി അവരുടെ ജനപ്രിയ ഹാച്ച്ബാക്ക് ബലേനോയുടെ പുതിയ പതിപ്പ് വിപണിയിലിറക്കുകയാണ്. ഡിസൈനില്‍ ഒട്ടേറെ മാറ്റങ്ങളോടെയാണ് ബലേനോ എത്തുന്നത്. ഇതിനു പിന്നാലെ ബലേനോയുടെ റീബാഡ്ജ് പതിപ്പായ ഗ്ലാന്‍സയേയും മുഖംമിനുക്കി അവതരിപ്പിക്കാന്‍ ടൊയോട്ട ഒരുങ്ങുകയാണ്.ഹൈലക്‌സ് കരുത്തില്‍ ഇന്നോവ ഹൈക്രോസ്ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവ ഹൈക്രോസിനും ഫേസ്‌ലിഫ്റ്റ് പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഒമ്പതാം തലമുറ ഹൈലക്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മുന്‍വശത്തെ ഡിസൈനില്‍ മാറ്റം വരുത്തും. വേറിട്ടു നില്‍ക്കുന്ന പുത്തന്‍ റേഡിയേറ്റര്‍ ഗ്രില്‍ ലേഔട്ടും താഴേക്ക് താഴ്ത്തി സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലില്‍ പുതിയ മെഷ് പാറ്റേണും ഉള്‍പ്പെടുത്തും. മുന്നിലെ ബംപറിന് താഴെയുള്ള എയര്‍ ഇന്‍ടേക്ക് ഗ്രില്ലിന്റെ വലിപ്പം കൂട്ടും. പുതു ഡിസൈനിലുള്ള അലോയ് വീലുകള്‍, വലിപ്പമേറിയ പുത്തന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്ര്‌റം, പവേഡ് മുന്‍ പാസഞ്ചര്‍ സീറ്റുകള്‍, മികച്ച വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍ എന്നിവ ഉള്‍പ്പെടുത്തിയേക്കും. എന്‍ജിനിലും ട്രാന്‍സ്മിഷനിലും മാറ്റങ്ങളുണ്ടാവില്ല.
Sports ⏭️


