NEWS

കാപ്പാട് പറന്നിറങ്ങി, ഇളംപാറക്കുരുവി; കേരളത്തിൽ ഇതു നാലാം തവണ..


കോഴിക്കോട് ∙ ദേശാടനപ്പക്ഷിയായ ഇളംപാറക്കുരുവിയെ (Pale Rockfinch) കാപ്പാട് കടപ്പുറത്തു കണ്ടെത്തി. ജില്ലയിൽ ആദ്യമായാണു നിരീക്ഷകർ ഈ കുരുവിയെ കാണുന്നത്; കേരളത്തിൽ ഇതു നാലാം തവണയും. മാടായിപ്പാറയിലാണ് ആദ്യമായി ഇളംപാറക്കുരുവിയെ കണ്ടത്. തുർക്കിയിലും മധ്യ പൂർവേഷ്യയിലും ഇറാനിലും പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലും ബലൂചിസ്ഥാനിലും കാണപ്പെടുന്ന ഈ പക്ഷി ജൂലൈ–ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിലേക്ക് വരുന്നത്. ഫെബ്രുവരിയോടെ തിരികെപ്പോവുകയാണു പതിവ്. പക്ഷിനിരീക്ഷകരായ എം.സി.അനീഷും വിനീത അനീഷുമാണ് ഇവയെ കണ്ടെത്തയിത്.


Fashion ⏭️

Back to top button