NEWS
കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; വരാൻ പോകുന്നത് വികസനക്കുതിപ്പ്: വിമാനം, റെയിൽ, മെട്രോ, ഹൈവേ എന്നിവയുടെ സംയുക്ത കണക്ടിവിറ്റിയാകും

അങ്കമാലി ∙ കൊച്ചി മെട്രോ അങ്കമാലിയിലേക്കു നീട്ടുന്നതിന്റെ മൂന്നാംഘട്ട വിശദ പദ്ധതിരേഖ കെഎംആർഎൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു. ആലുവയിൽ നിന്നു കരിയാട്, വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള അലൈൻമെന്റ് പ്രകാരമാണ് ഡിപിആർ തയാറാക്കിയിട്ടുള്ളതെന്നാണു സൂചന. ആലുവയിൽ നിന്നു നേരിട്ട് അങ്കമാലി റെയിൽവേ സ്റ്റേഷൻ വഴിയുള്ള അലൈൻമെന്റ് പ്രായോഗികല്ലെന്ന നിലപാടിലാണ് കെഎംആർഎൽ.വിശദപദ്ധതിരേഖ തയാറാക്കുന്നതിനു കഴിഞ്ഞ വർഷമാണ് ടെൻഡർ ക്ഷണിച്ചത്. ഭൂപടം, സ്ഥലലഭ്യത, റൂട്ടിന്റെ സാങ്കേതിക ആകൃതികൾ, പ്രധാന സ്റ്റേഷനുകൾ, മൊത്തം ചെലവ്, അലൈൻമെന്റ് മാപ് തുടങ്ങിയ കാര്യങ്ങളിൽ പഠനം നടത്തി വേണം വിശദപദ്ധതിരേഖ തയാറാക്കേണ്ടത്. വിശദപദ്ധതിരേഖ സംസ്ഥാന സർക്കാർ കേന്ദ്രനഗരമന്ത്രാലയത്തിനു സമർപ്പിച്ച് അനുമതി നേടണം. സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും മെട്രോ റെയിലിനുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുക.
Fashion ⏭️


