BUSINESS

ഇന്ത്യയ്ക്ക് പുതിയ സമയക്രമം; ബാങ്കുകള്‍, വിപണികള്‍, കമ്പനികള്‍ക്കും നിര്‍ബന്ധം, ഒരു രാജ്യം ഒരു സമയം


Legal Metrology IST Rules: രാജ്യത്തെ ബാങ്കിംഗ്, യുപിഐ (UPI), സ്റ്റോക്ക് മാര്‍ക്കറ്റ് ഇടപാടുകളിലെ സര്‍വര്‍ തകരാറുകളും, പണമിടപാട് പരാജയങ്ങളും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ‘ഒരു രാജ്യം ഒരു സമയം’ പദ്ധതി നടപ്പാക്കുന്നു. ലീഗല്‍ മെട്രോളജി റൂള്‍സ് 2026 പ്രകാരം 2027 മാര്‍ച്ച് മുതല്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ ഡിജിറ്റല്‍ സംവിധാനങ്ങളും ഐഎസ്ആര്‍ഒയുടെ NavIC, എന്‍പിഎല്‍ ആറ്റോമിക് ക്ലോക്ക് എന്നിവ അധിഷ്ഠിതമായ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തിലേക്ക് (IST) നിര്‍ബന്ധമായും മാറണം.ഒരു രാജ്യം, ഒരു സമയം (One Nation, One Time)ഇന്ത്യയിലെ ബാങ്കുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ടെക് പ്ലാറ്റ്ഫോമുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി എല്ലാ ഡിജിറ്റല്‍, വാണിജ്യ സ്ഥാപനങ്ങളുടെയും കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ നിര്‍ബന്ധമായും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തിലേക്ക് (IST) മാറണമെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ (ലീഗല്‍ മെട്രോളജി റൂള്‍സ് 2026 വഴി) നിര്‍ദ്ദേശം.CSIR- നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലെ ആറ്റോമിക് ക്ലോക്കുകള്‍, ISRO- യുടെ NavIC സാറ്റലൈറ്റ് നാവിഗേഷന്‍ ശൃംഖല എന്നിവ ഉപയോഗിച്ചാകും ഈ ഔദ്യോഗിക സമയം കൃത്യമായി ക്രമീകരിക്കുക.മാറ്റങ്ങള്‍ എന്ന് മുതല്‍, എന്തുകൊണ്ട്2027 മാര്‍ച്ച് മുതല്‍ ഈ മാറ്റങ്ങള്‍ രാജ്യത്ത് പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും. സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. നിലവില്‍ രാജ്യത്തെ വിവിധ സെര്‍വറുകളിലെ സമയത്തില്‍ മൈക്രോസെക്കന്‍ഡുകളുടെ വ്യത്യാസം ഉണ്ട്. ഇത് സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഒരേ സമയക്രമം ഉറപ്പാക്കുന്നതു വഴി സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.സമയക്രമത്തിലുള്ള ചെറിയ മാറ്റങ്ങള്‍ കാരണം ഡിജിറ്റല്‍ പേയ്മെന്റുകളിലും, ഹൈ- ഫ്രീക്വന്‍സി ട്രേഡിങ്ങിലും തകരാറുകളും, തര്‍ക്കങ്ങളും സംഭവിക്കാറുണ്ട്. രാജ്യത്തുടനീളം ഒരൊറ്റ സമയക്രമം വരുന്നതോടെ ഈ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ സാധിക്കും.സാധാരണക്കാരെ മാറ്റങ്ങള്‍ ബാധിക്കുന്നത് എങ്ങനെഒരു രാജ്യം ഒരു സമയം എന്ന തീരുമാനം പ്രവര്‍ത്തി സമയത്തില്‍ മാറ്റം കൊണ്ടുവരുന്നില്ല. അതിനാല്‍ തന്നെ ബാങ്കുകളുടെയോ, സ്റ്റോക്ക് മാര്‍ക്കറ്റുകളുടെയോ പ്രതിദിന പ്രവര്‍ത്തി സമയത്തെ ഈ നിയമം യാതൊരു തരത്തിലും ബാധിക്കില്ല.സാധാരണക്കാരുടെ യുപിഐ (UPI) പേയ്മെന്റുകള്‍, ഷെയര്‍ മാര്‍ക്കറ്റ് ഇടപാടുകള്‍, ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ തുടങ്ങിയവയിലുണ്ടാകുന്ന സാങ്കേതിക തകരാറുകളും, പണമിടപാട് പരാജയപ്പെടുന്ന അവസ്ഥയും കുറയ്ക്കാനും ഈ ചെറിയ മാറ്റം വഴി സാധിക്കും. ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാകുമെന്ന് സാരം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍പുതിയ സിസ്റ്റത്തിലേക്ക് മാറാന്‍ സ്ഥാപനങ്ങള്‍ക്ക് 180 ദിവസത്തെ സാവകാശം നല്‍കും. ഇതിനുശേഷവും മാറ്റങ്ങള്‍ വരുത്താത്ത സ്ഥാപനങ്ങളില്‍ നിന്ന് ലീഗല്‍ മെട്രോളജി നിയമപ്രകാരം പിഴ ഈടാക്കും.പുതിയ മാറ്റങ്ങളുടെ ഭാഗമായി, 2027 മാര്‍ച്ചോടെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ മൊബൈല്‍ ആപ്പുകളില്‍ സുരക്ഷാ അപ്ഡേറ്റുകള്‍ വന്നേക്കാം. ഇത് ഉപഭോക്താക്കള്‍ ഉറപ്പായും ഇന്‍സ്റ്റാള്‍ ചെയ്യണം.സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പുറമെ ടെലികോം ദാതാക്കള്‍, ഡാറ്റാ സെന്ററുകള്‍, പവര്‍ ഗ്രിഡുകള്‍ എന്നിവരും ഈ നിയമപ്രകാരം തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍ബന്ധമായും നവീകരിക്കും.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളും, റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ്. മാറ്റങ്ങള്‍ വന്നേക്കാം.)


Read News

Back to top button