NEWS

‘ഭാഗ്യം തുണച്ചു’; കാട്ടാനയുടെ മുന്നിൽപ്പെട്ട വൈദികനും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വൈറലായി വീഡിയോ

പ്രതീകാത്മക ചിത്രം

വയനാട്: ബന്ദിപ്പൂർ വനപാതയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദികനും കുടുംബവും. ഗുണ്ടൽപ്പേട്ടിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ആനക്കൂട്ടം അപ്രതീക്ഷിതമായി ഇവരുടെ മുന്നിലെത്തിയത്. റോഡിൽ നിലയുറപ്പിച്ച ആനകളിലൊന്ന് കാറിനടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു.

കാറിനുള്ളിലിരുന്ന കുട്ടികൾ ഭയന്ന് നിലവിളിച്ചതിനെത്തുർന്ന് ആന പിന്മാറിയെങ്കിലും പിന്നെയും കാറിനടുത്തേക്ക് ആക്രമിക്കാനെത്തി. കാർ മുന്നോട്ടെടുത്തപ്പോൾ ഭയന്ന് വീണ്ടും ആന പിന്നോട്ടുനീങ്ങിയതിനെത്തുടർന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തൃക്കരിപ്പറ്റ സെന്റ് തോമസ് പള്ളിയിലെ വികാരിയായ റെജി പോളും അദ്ദേഹത്തിന്റെ കുടുംബവും യാത്ര ചെയ്ത കാറിനുനേരെയാണ് ആന പാഞ്ഞടുത്തത്.

English Summary

A priest, Fr. Reji Paul, and his family narrowly escaped a wild elephant attack on the Bandipur forest route. While traveling by car from Gundlupet to Sultan Bathery, an elephant herd blocked their path. One elephant repeatedly charged their vehicle. The family, including screaming children, managed to drive away safely when the elephant retreated, avoiding injury.
RELATED TOPICS: WILD ELEPHANT ATTACK, PRIEST FAMILY, ELEPHANT VIRAL VIDEO, KERALA ELEPHANT ATTACK, NARROW ESCAPE

Read News ⏭️

Back to top button