രണബാലിയുടെ പോരാട്ടം വിജയദശമി ദിനത്തിൽ

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹ ശേഷം ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം രണബാലി വിജയദശമി ദിനമായ ഒക്ടോബർ 16ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. രാഹുൽ സാങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിച്ച് ടി-സീരി സ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് രണബാലി.
വാളുമേന്തി രൗദ്രഭാവത്തിൽ നിൽക്കുന്ന വിജയ് ദേവരകൊണ്ടയുടെ മാസ് ലുക്ക് റിലീസ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി .’ദ മമ്മി’, ‘ദ മമ്മി റിട്ടേൺസ്’, ‘ബ്ലഡ് ഡയമണ്ട്’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ആർനോൾഡ് വോസ്ലൂ ആണ് പ്രതിനായകൻ. വിജയ് ദേവരകൊണ്ടയുടെയും രശ്മിയുടെയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ‘രണബാലി’യിലേത് എന്നാണ് സൂചന. സംഗീതം: അജയ് – അതുൽ, ക്യാമറ: നീരവ് ഷാ, ജിഷ്‌ണു ഭട്ടാചാര്യ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ. പി.ആർ.ഒ: ആതിര ദിൽജിത്ത്.
Business ⏭️


