SPORTS
ട്രാൻസ്ജെന്‍ഡർ വനിതാ ക്രിക്കറ്റിൽ കളിക്കുമോ? അസംബന്ധമെന്ന് ദക്ഷിണാഫ്രിക്കൻ താരം; പഠിച്ചിട്ട് വിമർശിക്കണമെന്ന് അനായ ബംഗാർ

മുംബൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകളും ട്രാന്‍സ് വനിതയുമായ അനായ ബംഗാറിനെ വനിതാ ക്രിക്കറ്റിലേക്കു പരിഗണിക്കുന്ന നീക്കത്തിനെതിരെ ദക്ഷിണാഫ്രിക്കൻ വനിതാ താരം മരിസെൻ കാപിന്റെ വിമർശനം. ട്രാൻസ് വ്യക്തിയായ അനായയെ വനിതാ ക്രിക്കറ്റ് കളിപ്പിക്കുന്നത് അങ്ങേയറ്റം അസംബന്ധമെന്നാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. എന്നാൽ മരിസെയ്ൻ വിഷയത്തെക്കുറിച്ചു പഠിച്ച ശേഷം പ്രതികരിക്കണമെന്ന് അനായ ബംഗാർ തിരിച്ചടിച്ചു.2027 മാർച്ചോടെ ഓസ്ട്രേലിയയിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് അനായയ്ക്ക് അനുമതി ലഭിച്ചത്. ഇതോടെ വനിതാ ബിഗ് ബാഷ് ടൂർണമെന്റിൽ ഉൾപ്പടെ ഇറങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയും അനായ ബംഗാർ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരിസെയ്ന്‍ കാപ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ‘ട്രാൻസ്‌ജെൻഡർ ആൻഡ് ജെൻഡർ ഡൈവേഴ്‌സ് പ്ലേയേഴ്‌സ് ഇൻ എലൈറ്റ് ക്രിക്കറ്റ് പോളിസി’ അനുസരിച്ച് ഒരു താരം ക്രിക്കറ്റ് കളിക്കാൻ യോഗ്യത നേടണമെങ്കിൽ, കുറഞ്ഞത് 12 മാസത്തെ കാലയളവിലെങ്കിലും അവരുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 10 നാനോമോൾസ് പെർ ലീറ്റർ താഴെയായിരിക്കണം. മുൻനിര ടൂർണമെന്റുകവിൽ പങ്കെടുക്കണമെങ്കിൽ, അനായ ടെസ്റ്റോസ്റ്റിറോൺ സംബന്ധിച്ച യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
Auto ⏭️


